ജിഎസ്ടി രണ്ടാം ഭേദഗതി ബില്ല് ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും

ജിഎസ്ടി രണ്ടാം ഭേദഗതി ബില്ലും ദ പ്രൊവിഷണല്‍ കളക്ഷന്‍ ഓഫ് ടാക്‌സ് ബില്ലും കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും. ജിഎസ്ടി ഫയലിംഗില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ ശിക്ഷാനടപടികള്‍ വിപുലീകരിക്കുന്നതാണ് രണ്ടാം നിയമ ഭേദഗതി. വീഴ്ച വരുത്തുന്നവര്‍ക്ക് എതിരെ നടപടി സ്വീകരിക്കാത്തതില്‍ വിശദീകരണം നല്‍കാന്‍ അധികൃതര്‍ക്ക് 30 ദിവസത്തെ സമയം അനുവദിക്കുന്ന വ്യവസ്ഥയും ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Also Read: മധ്യപ്രദേശ് ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞ ഇന്ന്

ഇതിനുപുറമേ രാജ്യസഭ നേരത്തെ പാസാക്കിയ പോസ്റ്റ് ഓഫീസ് ബില്ലും ലോക്‌സഭയുടെ പരിഗണനയ്ക്കായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ഇന്ന് അവതരിപ്പിക്കും. രാജ്യസഭയില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്രപ്രധാന്‍ കേന്ദ്ര സര്‍വകലാശാല ഭേദഗതി ബില്ലും അവതരിപ്പിക്കും. ബില്‍ ലോക്‌സഭ നേരത്തെ പാസാക്കിയിരുന്നു. ഇന്നലെ ലോക്‌സഭ പാസാക്കിയ ചില നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ കേന്ദ്ര നിയമ മന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News