ഒന്നാം സ്ഥാനം ഉറപ്പിക്കാൻ ഗുജറാത്ത്; നില മെച്ചപ്പെടുത്താൻ ലഖ്നൗ

ഐപിഎല്ലിൽ ഞായറാഴ്ച നടക്കുന്ന ആദ്യ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് ലഖ്നൗ സൂപ്പർ ജയന്റ്സിനെ നേരിടും. ഉച്ചക്ക് 3:30 ന് ഗുജറാത്തിന്റെ തട്ടകമായ അഹമ്മദാബാദിലാണ് മത്സരം. പോയൻ്റ് പട്ടികയിൽ പത്ത് മത്സരങ്ങളിൽ നിന്നും പതിനാല് പോയിൻ്റുമായി നിലവിൽ ഒന്നാം സ്ഥാനത്താണ് ഗുജറാത്ത്. 10 മത്സരങ്ങളിൽ നിന്ന് 11 പോയിൻറുമായി മൂന്നാം സ്ഥാനത്തുള്ള ലഖ്നൗവിന് ഇന്ന് വിജയിച്ചാൽ രണ്ടാം സ്ഥാനത്തെത്താൻ കഴിയും.

രാത്രി 7.30ന് നടക്കുന്ന രണ്ടാം മത്സരത്തിൽ രാജസ്ഥാൻ റോയൽസ് സൺറൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. രാജസ്ഥാൻ്റെ തട്ടകമായ ജയ്പൂരിലാണ് മത്സരം. പോയിൻ്റ് പട്ടികയിൽ ഏറ്റവും അവസാനമുള്ള ഹൈദരാബാദിനെ തോൽപ്പിച്ചാൽ 10 മത്സരങ്ങളിൽ 10 പോയിന്റുമായി നാലാം സ്ഥാനത്തുള്ള രാജസ്ഥാന് നില മെച്ചപ്പെടുത്താനാവും.

പതിനൊന്ന് കളികളിൽ നിന്നും 13 പോയിൻ്റുള്ള ചെന്നൈ സൂപ്പർ കിംഗ്സാണ് പോയൻ്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. പോയിൻ്റ് പട്ടികയിൽ അഞ്ചും ആറും ഏഴും സ്ഥാനത്തുള്ള ബാംഗ്ലൂര്‍, മുംബൈ, പഞ്ചാബ് ടീമുകള്‍ക്കും പത്ത് മത്സരങ്ങളിൽ നിന്നും10 പോയന്‍റ് വീതമാണുള്ളത്. മികച്ച റൺറേറ്റിൻ്റെ ആനുകൂല്യത്തിലാണ് നിലവിൽ രാജസ്ഥാൻ നാലാം സ്ഥാനത്ത് തുടരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News