കാവേരി പറക്കുന്നു റഷ്യയിൽ; ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കാവേരി എന്‍ജിന്‍ വിമാനത്തിൽ ഘടിപ്പിച്ചുള്ള പരീക്ഷണം റഷ്യയിൽ

GTRE GTX-35VS Kaveri

പൂർണ്ണമായും ഇന്ത്യയിൽ വികസിപ്പിച്ചെടുത്തഗ്യാസ്‌ ടർബൈൻ റിസെർച്ച്‌ ഏസ്റ്റാബ്ലിഷ്‌മന്റിൽ നിർമ്മിച്ച പിൻ‌ജ്വലിക്കുന്ന ടർബോ ഫാൻ എഞ്ചിൻ ആണ് GTRE GTX-35VS കാവേരി. ഹിന്ദുസ്ഥാൻ വിമാന നിർമ്മാണ കമ്പനിയുടേ തേജസ്‌ എന്ന ഭാരം കുറഞ്ഞ പോർ വിമാനത്തിന് (Light Combat aircraft-LCA) ഉപയോഗിക്കാനായാണ്‌ ഈ എൻജിൻ രൂപകല്പന ചെയ്ത് തുടങ്ങിയതെങ്കിലും 2008 സെപ്റ്റംബറിൽ തേജസ് പദ്ധതിയിൽ നിന്നും ഔദ്യോഗികമായി വിട്ടു പോന്നു.

ഇപ്പോൾ തദ്ദേശീയമായി വികസിപ്പിച്ച കാവേരി എന്‍ജിന്‍ വിമാനത്തില്‍ ഘടിപ്പിച്ച് നടത്തുന്ന പറക്കല്‍ പരീക്ഷണത്തിനൊരുങ്ങുന്നു. ഗ്രൗണ്ട് ടെസ്റ്റുകളില്‍ പ്രതീക്ഷയുണര്‍ത്തുന്ന പ്രകടനം എഞ്ചിൻ കാഴ്ചവെച്ചതോടെയാണ് ഫാളൈറ്റ് ട്രയല്‍ നടക്കാന്‍ പോകുന്നത്.

Also Read: ജെൻ സീ കഴിഞ്ഞു, ജെൻ ആൽഫ കഴിഞ്ഞു ഇനി ജനിക്കുന്ന കുട്ടികൾ ജെന്‍ ബീറ്റ

ഒരുമാസം നീളുന്ന പരീക്ഷണത്തിൽ റഷ്യന്‍ വിമാനമായ ഇല്യൂഷന്‍-2-76 ലാണ് കാവേരി എ‍ഞ്ചിൻ ഘടിപ്പിക്കുക. റഷ്യയില്‍ വെച്ചാണ് പരീക്ഷണം നടക്കുന്നത്.

കാവേരി എന്‍ജിന്റെ ആൾറ്റിറ്റ്യൂഡ് പരീക്ഷണങ്ങള്‍ റഷ്യയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എവിയേഷന്‍ മോട്ടോര്‍ ( സിഐഎഎം) സിലാണ് നടത്തിയത്. ഇനി 40,000 അടി ഉയരത്തില്‍ എത്തിച്ചുള്ള പറക്കല്‍ പരീക്ഷണമാണ് നടത്തുക. എന്‍ജിന്റെ മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഫ്യൂവല്‍ സംവിധാനങ്ങള്‍ എത്രത്തോളം കൃത്യമായി പ്രവര്‍ത്തിക്കുന്നുവെന്ന് ഇതിലൂടെ വിലയിരുത്തും. വിമാനം പറക്കുമ്പോള്‍ തത്സമയം വിവരങ്ങളെല്ലാം റെക്കോര്‍ഡ് ചെയ്യുകയും ഗ്രൗണ്ട് സ്‌റ്റേഷനിലേക്ക് വിശകലനത്തിന് കൈമാറുകയും ചെയ്യും.

റഷ്യയിൽ നടക്കുന്ന പരീക്ഷണം വിജയിച്ചാല്‍ കാവേരി എന്‍ജിന്‍ ഉത്പാദനം ആരംഭിക്കാനുള്ള നടപടികളിലേക്ക് കടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News