ജി20 ഉച്ചകോടി; മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്‌നാഥ് ദില്ലിയിലെത്തി

ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്‌നാഥ് ദില്ലിയിലെത്തി . നൈജീരിയന്‍ പ്രസിഡന്റ് കഴിഞ്ഞ ദിവസം എത്തിയിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ഇന്ന് പുറപ്പെടും.

Also Read: ഫ്‌ലാറ്റിന്റെ പണം നല്‍കാന്‍ തുക കണ്ടെത്താന്‍ കഴിഞ്ഞില്ല; വ്യാജ മോഷണ പരാതിയുമായി യുവാവ്

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി രാജ്യ തലസ്ഥാനത്ത് എത്തിയ ആദ്യ രാഷ്ട്രത്തലവനാണ് നൈജീരിയന്‍ പ്രസിഡന്റ് ബോല അഹമ്മദ് ടിനുബു. ദില്ലിയിലെത്തിയ അദ്ദേഹത്തിന് കേന്ദ്രമന്ത്രി എസ്.പി. സിങ് ബാഗലിന്റെ നേതൃത്വത്തില്‍ ഹൃദ്യമായ സ്വീകരണം നല്‍കി. 2023 മേയില്‍ അധികാരമേറ്റതിനുശേഷമുള്ള ടിനുബുവിന്റെ ആദ്യ ഇന്ത്യ സന്ദര്‍ശനമാണിത്. പ്രത്യേക ക്ഷണിതാവായാണ് നൈജീരിയ ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. മൗറീഷ്യസ് പ്രധാനമന്ത്രിക്ക് ഊഷ്മള വരവേല്‍പ്പാണ് നല്‍കിയത്. മൗറീഷ്യസ് ജി20 ഉച്ചകോടിയിലെ ക്ഷണിതാവാണ്.

Also Read: മകന്റെ ചിത്രത്തിനൊപ്പം ആദരാഞ്ജലികള്‍ നേര്‍ന്നുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ്; മനംനൊന്ത് അമ്മ ജീവനൊടുക്കി

പ്രധാനമന്ത്രി നരേന്ദ്ര മോദി മൗറീഷ്യസ് പ്രധാനമന്ത്രിയുമായി ഉഭയകക്ഷി ചര്‍ച്ച നടത്തും .
ജി 20 ഉച്ചകോടിക്ക് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ കനത്ത സുരക്ഷയിലാണ് രാജ്യ തലസ്ഥാനം. സൈനിക, അര്‍ദ്ധ സൈനിക ഉദ്യോഗസ്ഥര്‍, ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ്, സിആര്‍പിഎഫ് , ഡല്‍ഹി പോലീസ് എന്നീ സേനകള്‍ സംയുക്തമായാണ് സുരക്ഷ ഒരുക്കുന്നത്. ദില്ലി യില്‍ വിവിധ സേനകളുടെ സമ്പൂര്‍ണ്ണ റിഹേഴ്‌സല്‍ പൂര്‍ത്തിയായി. 9, 10 തിയതികളിലാണ് ഡല്‍ഹി പ്രഗതി മൈതാനിലെ ഭാരത് മണ്ഢപത്തില്‍ ജി 20 ഉച്ചകോടി നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News