തങ്ങളുടെ ക്ലബ് ചരിത്രത്തിലെത്തന്നെ ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ ആഹ്ലാദത്തിലാണ് മാഞ്ചസ്റ്റർ സിറ്റി ഫുട്ബോൾ ടീം. ഇസ്താൻബുളിൽ നടന്ന ഫൈനലിൽ ഇന്റർ മിലാനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് സിറ്റി ചാമ്പ്യൻസ് ലീഗ് കിരീടം നേടിയത്. തങ്ങളുടെ സ്വപ്നകിരീടം നേടിയതിന് പിന്നാലെ ഇപ്പോൾ ടീം കോച്ച് പെപ് ഗാർഡിയോള സന്തോഷം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ്.
ALSO READ: ഇത് ‘ട്രിപ്പിൾ’ സിറ്റി; മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യന്മാരുടെ ചാമ്പ്യന്മാർ
ഗാർഡിയോളയുടെ നേതൃത്വത്തിൽ സ്വപ്നതുല്യമായ കുതിപ്പാണ് ക്ലബ് നേടുന്നത്. ട്രോഫിയും കയ്യിൽപിടിച്ച് അതീവ സന്തോഷവാനായാണ് ഗാർഡിയോള മത്സരശേഷം കാണപ്പെട്ടത്. ഫുട്ബാൾ പരിശീലകരിലെ ‘ചാണക്യൻ’ എന്നറിയപ്പെടുന്ന ഗാർഡിയോള പിന്നീട് മാധ്യമങ്ങളെക്കണ്ട് സംസാരിച്ചത് ഇപ്രകാരമാണ്. ” ഈ മത്സരം ഒരു ഭാഗ്യപരീക്ഷണമാണ്. അത്ര എളുപ്പമല്ല വിജയിക്കാൻ. പക്ഷെ ഈ വിജയം ഞങ്ങൾ അർഹിച്ചിരുന്നു, ഞങ്ങൾക്ക് വേണ്ടിയുള്ള ട്രോഫിയാണിതെന്ന് നക്ഷത്രങ്ങളിൽ രേഖപ്പെടുത്തിയിരുന്നു”.
ALSO READ: കമ്മ്യുണിസ്റ്റ് നേതാവ് എ.എസ്.എൻ നമ്പീശന്റെ ഭാര്യ ദേവകി നമ്പീശൻ അന്തരിച്ചു
ഇന്ന് പുലച്ചെ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് മാഞ്ചസ്റ്റർ സിറ്റി ഇന്റർ മിലാനെ തോൽപ്പിച്ചത്. ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ സിറ്റി മറ്റൊരു നേട്ടം കൂടി ഇതോടെ കരസ്ഥമാക്കി. ഈ സീസണിലെ പ്രീമിയർ ലീഗ് ചാമ്പ്യന്മാരും എഫ്.എ കപ്പ് ചാമ്പ്യന്മാരും മാഞ്ചസ്റ്റർ സിറ്റിയായിരുന്നു. ഇതോടെ ഒരു സീസണിലെ എല്ലാ പ്രധാനപ്പെട്ട കിരീടങ്ങളും സിറ്റിയുടെ പേരിലായി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here