ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

ഇളമാട് സര്‍ക്കാര്‍ ഐ ടി ഐയില്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്ക് മെയിന്റനെന്‍സ് ട്രേഡില്‍ ജനറല്‍ (ഒന്ന്), എസ് സി(ഒന്ന്) വിഭാഗങ്ങളില്‍ നിന്നും ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം നടത്തും.

യോഗ്യത: കമ്പ്യൂട്ടര്‍ സയന്‍സ്/കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍/ഐ ടി/ഇലക്ട്രോണിക്‌സ് എന്നിവയില്‍ ബിരുദാനന്തര ബിരുദം, ആറ് മാസത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയം അല്ലങ്കില്‍ ബി വോക്ക്/കമ്പ്യൂട്ടര്‍ സയന്‍സ്/ഐ.ടി/ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്നിവയില്‍ ബി.ടെക്ക് ബിരുദം, ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയം അല്ലങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ്/ഐ ടി ഇലക്ട്രോണിക്സ് ഡിപ്ലോമ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തിപരിചയം അല്ലങ്കില്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്ക് മെയിന്റനെന്‍സ് ട്രേഡില്‍ എന്‍ ടി സി/എന്‍ എ സി മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തിപരിചയം.

Also read:‘ഗാസയിലെ അതിക്രൂരമായ മനുഷ്യവേട്ടയുടെ വേദനയിലാണ് ബത്‌ലഹേം’: മുഖ്യമന്ത്രി

സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി ഒന്ന് രാവിലെ 10.30-ന് അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ 9995596029.

വിദ്യാഭ്യാസ വകുപ്പില്‍ ഫുല്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (സംസ്‌കൃതം) (കാറ്റഗറി നം.522/2019) തസ്തികയുടെ അഭിമുഖം ജനുവരി അഞ്ചിന് പബ്ലിക് സര്‍വീസ് കമ്മിഷന്‍ കൊല്ലം- ആലപ്പുഴ ജില്ലാ ഓഫീസുകളില്‍ നടത്തും. ഉദ്യോഗാര്‍ഥികള്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത പ്രവേശന ടിക്കറ്റും ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, കമ്മീഷന്‍ അംഗീകരിച്ച തിരിച്ചറിയല്‍രേഖ എന്നിവ സഹിതം ഹാജരാകണം. പ്രവേശന ടിക്കറ്റ് ലഭിക്കാത്തവര്‍ ജില്ലാ പി എസ് സി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 0474 2743624

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News