കാസർഗോഡ് ഗവ. ഐ.ടി.ഐ.യില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡില്‍ നിലവിലുള്ള ഒഴിവിലേക്ക് ഈഴവ വിഭാഗത്തിന് സംവരണം ചെയ്ത ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ കൂടികാഴ്ച ഡിസംബര്‍ 31 ന് രാവിലെ 10ന് . സംവരണ വിഭാഗത്തിലെ ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍ പൊതു വിഭാഗത്തിലുള്ളവരേയും പരിഗണിക്കും.
യോഗ്യത സിവില്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം, ഡിപ്ലോമ, അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയത്തോടെയുള്ള എന്‍.ടി.സി, ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയത്തോടെയുള്ള എന്‍.എ.സി. ഫോണ്‍- 04994256440.
അതേസമയം, കാസർഗോഡ് ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പടുത്തി നടപ്പിലാക്കുന്ന നൈപുണ്യ വികസന പദ്ധതിയില്‍ പട്ടികജാതി വികസന വകുപ്പ് എന്‍.ടി.ടി.എഫ് മുഖേന നടപ്പിലാക്കുന്ന സി.എന്‍.സി ഓപ്പറേറ്റര്‍ വേര്‍ട്ടിക്കല്‍ മെഷീനിംഗ് സെന്റര്‍ ആന്റ് ടര്‍ണിംഗ് എന്ന പത്തുമാസത്തെ സൗജന്യ റെസിഡന്‍ഷ്യല്‍ കോഴ്സിലേക്കായി പട്ടികജാതി വിദ്യാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
കാസർഗോഡ് ജില്ലയിലെ പത്താം ക്ലാസ്സ് വിജയിച്ച പതിനെട്ടിനും ഇരുപത്തിനാലിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍- 04994 256162.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here