കണ്ണൂർ ഗവ. ഐ.ടി.ഐയില്‍ ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്

കണ്ണൂര്‍ ഗവ. ഐ.ടി.ഐയില്‍ ഇലക്ട്രോണിക്സ് മെക്കാനിക്ക് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആന്റ് ടെലികമ്മ്യൂണിക്കേഷന്‍/ ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ് ഡിഗ്രി/ ഡിപ്ലോമയും ഒന്ന്/ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡിലെ എന്‍.ടി.സി/ എന്‍.എ.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.

Also read:‘പാർട്ടിയിൽ രണ്ട് നീതി’; കോൺഗ്രസ് നേത്യത്വത്തിന് എതിരെ വീണ്ടും ഡോ. ജെസി മോൾ മാത്യു

യോഗ്യരായ പട്ടികജാതി വിഭാഗത്തിലെ മുന്‍ഗണനാ വിഭാഗത്തില്‍പെട്ട ഉദ്യോഗാര്‍ഥികള്‍ ജനുവരി നാലിന് രാവിലെ 10.30ന് വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം കൂടിക്കാഴ്ചക്ക് പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം. പട്ടികജാതി വിഭാഗത്തിലെ മുന്‍ഗണനാ വിഭാഗത്തില്‍പെട്ട ഉദ്യോഗാര്‍ഥികളുടെ അഭാവത്തില്‍ പട്ടികജാതി വിഭാഗത്തിലെ മുന്‍ഗണന ഇല്ലാത്തവരെ പരിഗണിക്കും. മുന്‍ഗണന വിഭാഗത്തിലുള്ളവര്‍ അത് തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഫോണ്‍: 0497 2835183.

Also read:‘അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്‌തേക്കും’, ഭീതി പ്രകടിപ്പിച്ച് ആം ആദ് മി നേതാക്കൾ; പോസ്റ്റുകൾ പങ്കുവെച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News