രാത്രിയില്‍ ഫോണ്‍കോള്‍ വന്നതിനെ തുടര്‍ന്ന് റൂമിന് പുറത്തിറങ്ങി; മൂവാറ്റുപുഴയില്‍ ഇതര സംസ്ഥാന തൊഴിലാളി തൂങ്ങി മരിച്ചനിലയില്‍

മൂവാറ്റുപുഴ വാഴക്കുളത്ത് ബസ് സ്റ്റാഡിന് സമീപം ഇതര സംസ്ഥാന തൊഴിലാളിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വെസ്റ്റ് ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി സുഹൈല്‍ എന്ന് വിളിക്കുന്ന റൗഷാന്‍ അലിയാണ് മരിച്ചത്. മരണകാരണം വ്യക്തമല്ല. ഇന്ന് രാവിലെയോടെയാണ് വാഴക്കുളം സെന്‍ട്രല്‍ ജംഗ്ഷനിലുള്ള ആയുര്‍വേദ ഡിസ്‌പെന്‍സറി സമീപം ഇതര സംസ്ഥാന തൊഴിലാളിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.

ഇയാള്‍ താമസിച്ചിരുന്ന ലൈന്‍ കെട്ടിടത്തിന്റെ പുറമേയുള്ള കഴുക്കോലിലാണ് തൂങ്ങി മരിച്ച നിലയില്‍ മൃതദേഹം കണ്ടത്. അഞ്ച് മാസം മുന്‍പ് കെട്ടിട നിര്‍മ്മാണ തൊഴിലാളിയായാണ് സുഹൈല്‍ കേരളത്തില്‍ എത്തിയത്.

കഴിഞ്ഞ ദിവസം രാത്രി 10.30ഓടെ ഇയാള്‍ക്ക് ഫോണ്‍ കോള്‍ വരികയും, ഫോണില്‍ സംസാരിച്ചുകൊണ്ട് പുറത്തേക്കിറങ്ങുകയും ചെയ്തിരുന്നതായി കൂടെ ഉണ്ടായിരുന്നവര്‍ പൊലീസിന് മൊഴി. ഇവര്‍ തന്നെയാണ് രാവിലെ ഇയാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. സംഭവത്തില്‍ വാഴക്കുളം പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News