ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ ഗസ്റ്റ് ലക്ച്ചർ ഒഴിവ്

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിൽ നടത്തുന്ന എം. എസ് സി. (സൈക്കോളജി & ഡിസാസ്റ്റർ മാനേജ്‌മെൻറ്) പ്രോഗ്രാമിൽ ഗസ്റ്റ് ലക്ചററുടെ ഒഴിവിലേക്ക് വാക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. സൈക്കോളജിയിൽ 55% മാർക്കോടെ ബിരുദാനന്തര ബിരുദവും യു. ജി. സി. നെറ്റുമാണ് അടിസ്ഥാന യോഗ്യത. ഡിസാസ്റ്റർ മാനേജ്‌മെന്റുമായി ബന്ധപ്പെട്ട പ്രവൃത്തി പരിചയം അഭിലഷണീയം.

Also read:ജനതാദൾ എസ് എന്ന പേര് ഉപേക്ഷിച്ചു; പുതിയ പാർട്ടി രജിസ്റ്റർ ചെയ്ത് അതിലേക്ക് കേരള ഘടകം ലയിക്കും: മാത്യു ടി തോമസ്

താല്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി ജൂൺ 24ന് രാവിലെ 10ന് സർവകലാശാലയുടെ മുഖ്യകേന്ദ്രത്തിലെ സൈക്കോളജി വിഭാഗത്തിൽ നടത്തുന്ന വാക്ക് – ഇൻ – ഇന്റർവ്യൂവിൽ ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9447326808, 9746396112

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News