എറണാകുളത്ത് മണ്ണിടിഞ്ഞ് വീണ് അതിഥി തൊഴിലാളി മരിച്ചു

എറണാകുളം കളമശ്ശേരിയില്‍ മണ്ണിടിഞ്ഞ് വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ബംഗാള്‍ സ്വദേശിയായ ഹസന്‍ ഷെയ്ക് ആണ് മരിച്ചത്. ഞാലകം ജുമാമസ്ജിദിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടയിലാണ് മണ്ണിടിഞ്ഞ് വീണത്. മറ്റ് രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ഗുരുതര പരിക്കേറ്റ ബംഗാള്‍ സ്വദേശിയായ മിഥുന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

Also Read: വൈക്കത്ത് വള്ളം മുങ്ങി രണ്ടു പേര്‍ മരിച്ചു

കനത്ത മഴ പെയ്തതാണ് മണ്ണിടിച്ചിലിന് കാരണമായതെന്ന് നാട്ടുകാര്‍ പറഞ്ഞു. അപകടത്തില്‍ കളമശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News