താമസസ്ഥലത്ത് നിന്ന് പണം മോഷ്ടിച്ച അന്യസംസ്ഥാന തൊഴിലാളി പിടിയില്‍

മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളിയിലെ താമസസ്ഥലത്ത് നിന്ന് പണം മോഷ്ടിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി പിടിയില്‍. പേഴയ്ക്കാപ്പിള്ളിയിലെ സ്വകാര്യ പ്ലൈവുഡ് കമ്പനി ജീവനക്കാരനായ ഒഡീഷ സ്വദേശി അഭയകുമാര്‍ മാലികാണ് അറസ്റ്റിലായത്. പിടിയിലായ പ്രതി അഭയകുമാര്‍ മാലിക് ജോലി ചെയ്യുന്ന പ്ലൈവുഡ് കമ്പനിയിലെ ജീവനക്കാരായ സുഭാഷ് മാലിക്കിന്‍റെ ബാഗില്‍ സൂക്ഷിച്ചിരുന്ന 78,000 രൂപയാണ് താമസസ്ഥലത്തു നിന്ന് മോഷ്ടിച്ചത്.

Also Read; തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ കഞ്ചാവ് ഉപേക്ഷിച്ച നിലയില്‍

സഹപ്രവര്‍ത്തകര്‍ക്ക് നല്‍കാനായി സൂക്ഷിച്ചിരുന്ന ശമ്പളത്തുകയാണ് പ്രതി മോഷ്ടിച്ചതെന്ന് പൊലീസ് കണ്ടെത്തി. ജൂണ്‍ 18നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മോഷണം നടത്തിയ ശേഷം കടന്നുകളഞ്ഞ പ്രതിയെ കഴിഞ്ഞ ദിവസം കാസര്‍ഗോഡ് വച്ചാണ് മൂവാറ്റുപുഴ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ സെയ്‌ദിന്‍റെ നേതൃത്വത്തിൽ സാഹസികമായി പിടികൂടുന്നത്. അറസ്റ്റിലായ പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇന്‍സ്‌പെക്ടര്‍ പിഎം ബൈജു, എസ്ഐ മാഹിന്‍ സലിം, സീനിയർ സിപിഒ സിദ്ദിഖ്, സിപിഒ ഷിയാസ് എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Also Read; പത്തു വയസുകാരൻ ബസിടിച്ച് മരിച്ച സംഭവം; ബസ് ഡ്രൈവറെ പൊലീസ് അറസ്റ്റ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News