രാത്രി ജോലിയുണ്ടെന്ന് പറഞ്ഞുപോകും, ബാഗ് നിറയെ പണവുമായി തിരികെ എത്തും; ഒടുവിൽ വലയിലായി അന്യസംസ്ഥാന തൊഴിലാളി

സൂപ്പര്‍ മാര്‍ക്കറ്റ് കുത്തിത്തുറന്ന് അമ്പതിനായിരം രൂപയും സിസിടിവി ഹാര്‍ഡ് ഡിസ്‌ക്കുകളും മോഷണം നടത്തിയ കേസിലെ പ്രതി പിടിയിൽ. ഇരിങ്ങാലക്കുട ആളൂരിലെ സൂപ്പർമാർക്കറ്റിൽ ആണ് സംഭവം. അതിഥി തൊഴിലാളികളുടെ കൂടെ താമസിച്ച് മോഷണം പതിവാക്കിയ വെസ്റ്റ് ബംഗാള്‍ ദിനാശ്പുര്‍ സ്വദേശി മുക്താറുള്‍ ഹഖാണ് അറസ്റ്റിലായത്.

എറണാകുളം ജില്ലയിലെ പറവൂര്‍ മന്നത്തു നിന്നാണ് ഇയാൾ പിടിയിലായത്. തൃശൂര്‍ റൂറല്‍ എസ്.പിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ഡിവൈഎസ്പി എം.സി. കുഞ്ഞിമോയിന്‍ കുട്ടിയുടെ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. മഫ്തിയിലെത്തി അന്വേഷണ സംഘമാണ് പിടികൂടിയത്.

ALSO READ:നിതാന്ത ജാഗ്രത കൊണ്ടുമാത്രമേ രക്ഷ നേടാൻ കഴിയൂ; സൈബർ ബോധവൽക്കരണത്തിനായി ഹ്രസ്വചിത്രവുമായി കേരള പൊലീസ്

ഇയാൾ സമീപകാലത്ത് സമാനമായ പല പല കേസുകളിലും പ്രതിയാണ്. നിരവധി മോഷണക്കേസുകളിൽ പ്രതിയായ ഇയാള്‍ കഴിഞ്ഞ വര്‍ഷം ഒക്‌ടോബറിലാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. ബിവറേജ് ഷോപ്പ് കുത്തിത്തുറന്ന് പണവും മദ്യവും മോഷ്ടിച്ച കേസിലും സൂപ്പര്‍ മാര്‍ക്കറ്റുകള്‍ കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലും ഇയാള്‍ക്ക് എറണാകുളം നോര്‍ത്ത്, സൗത്ത്, എളമക്കര സ്റ്റേഷനുകൾ, തിരുവല്ല, കാലടി സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ കേസുകളുണ്ട്.

കളവുകള്‍ നടത്തി തിരികെ നാട്ടിലേക്ക് പോകുകയും വീണ്ടും തിരിച്ചെത്തി മോഷണം നടത്തുകയുമാണ് പതിവ്. അടുത്ത ദിവസം നാട്ടിലേക്ക് പോകാന്‍ തയാറെടുത്തിരിക്കെയാണ് ഇയാൾ പിടിയിലായത്. മോഷണ കേസുകളില്‍ ഉള്‍പ്പെട്ടവരെക്കുറിച്ചും അന്യസംസ്ഥാന കുറ്റവാളികളെക്കുറിച്ചും നടത്തിയ അന്വേഷണത്തിനിടെയാണ് ഇയാൾ പിടികൂടിയത്.

രാത്രി ജോലിയുണ്ടെന്നു പറഞ്ഞു പോകുന്ന ഇയാൾ .തിരിച്ചെത്തുന്നത് ബാഗ് നിറയെ പണവുമായെന്ന് കൂടെ താമസിക്കുന്നവര്‍ പൊലീസിനോട് പറഞ്ഞു. വല്ലപ്പോഴും മാത്രമേ മറ്റു തൊഴിലാളികളുടെ കൂടെ ജോലിക്കു പോകൂ.പൊതുവെ പണിയെടുക്കാന്‍ ഇയാൾക്ക് മടി ആണെന്നും കൂടെയുള്ളവർ പറഞ്ഞു. ഡിവൈ.എസ്.പി. എം.സി. കുഞ്ഞിമോയിന്‍കുട്ടി, ആളൂര്‍ ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ബഷീര്‍, സീനിയര്‍ സി.പി.ഒ മാരായ എം.ബി. സതീശന്‍, ഇ.എസ്. ജീവന്‍, കെ.എസ്. ഉമേഷ് എന്നിവരടങ്ങിയതാണ് പ്രത്യേക അന്വേഷണ സംഘം. നോര്‍ത്ത് പറവൂര്‍ ഇന്‍സ്‌പെക്ടര്‍ അനീഷ് കരീമിന്റെ സഹായത്തോടെയാണ് പ്രതിയെ അറസ്റ് ചെയ്തത് .

ALSO READ: ഡ്രൈവിംഗ് ലൈസൻസ് കാലാവധി സംബന്ധിച്ച് സംശയമുണ്ടോ? വിശദവിവരങ്ങളുമായി എംവിഡി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News