മോഷണശ്രമത്തിനിടെ വീടിന് മുകളില്‍നിന്ന് വീണ് പരുക്കേറ്റ അഥിതി തൊഴിലാളി മരിച്ചു

മലപ്പുറം കൊണ്ടോട്ടി കിഴിശ്ശേരി ഒന്നാംമൈലില്‍ മോഷണശ്രമത്തിനിടെ വീടിന് മുകളില്‍നിന്ന് വീണ് പരിക്കേറ്റ അഥിതി തൊഴിലാളി മരിച്ചു. വീണുകിടന്ന ഇയാളെ നാട്ടുകാര്‍ മര്‍ദ്ദിച്ചെന്നും സംശയമുണ്ട്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല

രാത്രി ഒരുമണിയോടെയാണ് സംഭവം. മുറ്റത്ത് എന്തോ വീഴുന്ന ശബ്ദം കേട്ട് വീട്ടുകാര്‍ മുറ്റത്തിറങ്ങി നോക്കിയപ്പോള്‍ ഒരാള്‍ വീണുകിടക്കുന്നത് കണ്ടു. പരിശോധനയില്‍ വീടിന് മുകളില്‍നിന്ന് വീണതാണെന്ന് വ്യക്തമായി. അവശനായിക്കിടന്ന മോഷ്ടാവിനെ നാട്ടുകാര്‍ മര്‍ദ്ദിച്ചെന്നാണ് സംശയം. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല.

മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അഥിതി തൊഴിലാളിയെന്നു സംശയിക്കുന്ന മോഷ്ടാവിനെ തിരിച്ചറിയാനുമായിട്ടില്ല. വീട്ടുകാരും അയല്‍വാസികളും ഉള്‍പ്പെടെ പത്തുപേര്‍ കൊണ്ടോട്ടി പൊലിസിന്റെ കസ്റ്റഡിയിലുണ്ട്. സംഭവ സ്ഥലത്തെത്തിയ നിരവധി പേരില്‍നിന്ന് പൊലിസ് മൊഴിയെടുത്തു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷമായിരിക്കും തുടര്‍ നടപടികള്‍. സംഭവ സ്ഥലത്ത് പൊലിസ് കാവല്‍ ശക്തമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News