കഴക്കൂട്ടത്ത് അതിഥി തൊഴിലാളി ഷോക്കേറ്റു മരിച്ചു

അതിഥി തൊഴിലാളി ഷോക്കേറ്റു മരിച്ചു. ആന്ധ്രാ സ്വദേശി നർതു (25) ആണ് ഷോക്കേറ്റ് മരിച്ചത്. കഴക്കൂട്ടത്ത് സ്വകാര്യ ഫ്ലാറ്റിൻ്റെ നിർമ്മാണത്തിനായി മണ്ണുപരിശോധന നടക്കുന്ന സ്ഥലത്തു വച്ചാണ് ഇയാൾക്ക് ഷോക്കേറ്റത്.

ALSO READ: സംസ്ഥാന പൊലീസ് മേധാവിയായി ഷെയ്ക്ക് ദര്‍വേഷ് സഹേബ് തുടരും

ഉടൻ തന്നെ മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അതേസമയം ഇയാൾക്ക് ഷോക്കേറ്റത് എങ്ങനെയെന്ന് കണ്ടെത്തിയിട്ടില്ല. വെള്ളക്കെട്ടുള്ള പ്രദേശത്ത് ആണ് നിർമ്മാണ പ്രവൃത്തികൾ നടക്കുന്നത്.കഴക്കൂട്ടം പൊലീസ് കേസെടുത്തു.

ALSO READ: പലസ്തീനിയൻ സ്ത്രീയെ ക്രൂരമായി ആക്രമിച്ച് ഇസ്രയേൽ ആർമി നായ; വീഡിയോ ദൃശ്യങ്ങൾ ചോർന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here