ട്രാൻസ്ഫോമറിൽ നിന്ന് ഷോക്കേറ്റ് അതിഥി തൊഴിലാളി മരിച്ചു

Accident

പെരുമ്പാവൂർ മലമുറിയിൽ ട്രാൻസ്ഫോമറിൽ നിന്ന് ഷോക്കേറ്റ് അതിഥി തൊഴിലാളി മരിച്ചു. ഇന്നു രാവിലെ ആറരയോടെയായിരുന്നു സംഭവം. ട്രാൻസ്ഫോമറിന് ചുറ്റും സ്ഥാപിച്ചിട്ടുള്ള കമ്പിവേലിക്ക് ഉള്ളിലേക്ക് ഇയാൾ എടുത്തുചാടി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് നിഗമനം. മരിച്ചയാൾ ആരാണെന്ന് തിരിച്ചറിയാൻ സാധിച്ചിട്ടില്ല.

Also Read: കൊച്ചിയിൽ കാർ ലോറിക്ക് പിന്നിൽ ഇടിച്ച് 3 പേർക്ക് പരിക്ക്

സംഭവം നടക്കുന്നതിന് മുൻപായി എം സി റോഡിലൂടെ കടന്നുപോയ പല വാഹനങ്ങൾക്കു മുന്നിലേക്ക് ഇയാൾ വട്ടം ചാടിയതായും പ്രദേശവാസികൾ പറയുന്നു. ഫയർഫോഴ്സ് എത്തി മൃതദേഹം പുറത്തെടുത്ത് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കുറുപ്പുംപടി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Also Read: ‘പ്രതിഷേധിക്കാനുള്ള അവകാശം പോലും കേന്ദ്രം അടിച്ചമർത്തുന്നു’; സോനം വാങ് ചുകിന് പിന്തുണയുമായി ലഡാക് ഭവൻ സന്ദർശിച്ച് ബൃന്ദ കാരാട്ടും ജോൺ ബ്രിട്ടാസ് എം പിയും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News