കൊച്ചിയിൽ വാക്ക് തർക്കത്തിനിടെ അതിഥി തൊഴിലാളി കൊല്ലപ്പെട്ടു

മദ്യപാനത്തിനിടെയുണ്ടായ വാക് തര്‍ക്കത്തിനിടയില്‍ കൊച്ചിയില്‍ ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു. പശ്ചിമ ബംഗാള്‍ സ്വദേശിയായ ആസാദ് ആണ് സുഹൃത്തിന്‍റെ അടിയേറ്റ് കൊല്ലപ്പെട്ടത്. പ്രതി സാദിക്കിനെ പൊലീസ് പിടികൂടി.

also read:കടലാക്രമണം രൂക്ഷമായ നായരമ്പലത്ത് ജിയോ ബാഗ് കടൽ ഭിത്തിയുടെ നിർമ്മാണം ആരംഭിച്ചു
എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് സമീപത്തെ ജുവലറി സാധന നിര്‍മാണ യൂണിറ്റില്‍ ഇന്നലെയോടെ ജോലിക്കെത്തിയതാണ് പശ്ചിമ ബംഗാള്‍ സ്വദേശികളായ ആസാദുളും സുഹൃത്ത് സാദിക്കും. നിലവില്‍ യൂണിറ്റിനോട് ചേര്‍ന്നുള്ള മറ്റ് തൊഴിലാളികള്‍ക്കൊപ്പമായിരുന്നു ഇവര്‍ ഇന്നലെ താമസിച്ചത്. പുലര്‍ച്ചെ മറ്റ് തൊഴിലാളികള്‍ മുറിക്ക് പുറത്തേക്കിറങ്ങിയ സമയത്ത്, സുഹൃത്ത് സാദിക്ക്, ആസാദുളിനെ ആക്രമിക്കുകയായിരുന്നു. ശബ്ദം കേട്ട് സമീപവാസികള്‍ ഓടിയെത്തിയെങ്കിലും ആരെയും അകത്തേക്ക് കടക്കാന്‍ സാദിക്ക് അനുവദിച്ചില്ല. തുടര്‍ന്ന് നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് വാതില്‍ ചവിട്ടി തുറന്ന് മുറിയില്‍ കയറി പ്രതിയെ കീഴ്പ്പെടുത്തുകയായിരുന്നു.

also read:തൊടുപുഴ ന്യൂമാൻ കോളേജിൽ അധ്യാപകന്റെ കൈ വെട്ടിയ കേസ് , രണ്ടാം ഘട്ട വിധി ഇന്ന്

കൊല്ലപ്പെട്ട ആസാദിന്‍റെ മൃതദേഹം പിന്നീട് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി ആശുപത്രിയിലേക്ക് മാറ്റി. നോര്‍ത്ത് റെയില്‍വേ സ്റ്റേഷന്‍ പരിസരം കേന്ദ്രീകരിച്ച് നിരവധി അതിഥി തൊഴിലാളികളാണ് തിങ്ങിപാര്‍ക്കുന്നത്. ഇവര്‍ക്കിടയിലെ ലഹരി ഉപയോഗവും സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട നിരവധി പരാതികള്‍ ഇതിനു മുന്‍പും നാട്ടുകാര്‍ ഉന്നയിച്ചിട്ടുണ്ട്. ഇതിനിടെ ഒരു കൊലപാതകം കൂടി ഉണ്ടായതിന്‍റെ നടുക്കത്തിലാണ് പ്രദേശവാസികള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News