വാക്കുതർക്കം കൈയേറ്റത്തിലേക്ക്; ചേർത്തലയിൽ അതിഥിതൊഴിലാളി വെട്ടേറ്റ് മരിച്ചു

Murder

ചേർത്തല തുറവൂരിൽ അതിഥി തൊഴിലാളി വെട്ടേറ്റ് മരിച്ചു. തമിഴ് നാട് വിരുതാചലം സാത്തുക്കുടി 51 വയസ്സുള്ള പളനിവേലാണ് മരിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട് തുറവൂർ വളമംഗലം പുത്തൻ തറ വീട്ടിൽ 43 വയസ്സുള്ള ഉണ്ണികൃഷ്ണനെ കുത്തിയതോട് പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രി 7.30 ഓടെയാണ് സംഭവം. തുറവൂർ ക്ഷേത്രത്തിന് വടക്കേ നടയിൽ അടഞ്ഞുകിടക്കുന്ന കടയുടെ തിണ്ണയിൽ കിടന്ന് ഉറങ്ങുകയായിരുന്നു പ്രതി.

Also Read: അച്ഛനു പണിയില്ല, പക്ഷേ ദുരന്തത്തിലകപ്പെട്ട വയനാടിനെ സഹായിച്ചേ പറ്റൂ… എന്ത് ചെയ്യും? ഒടുവില്‍ വീട്ടിലെ ഷെല്‍ഫില്‍ സൂക്ഷിച്ചിരുന്ന 4 സ്വര്‍ണമോതിരങ്ങള്‍ വയനാടിനായി എടുത്തുനല്‍കിയെന്ന് ഏഴാം ക്ലാസുകാരന്റെ ഡയറിക്കുറിപ്പ്, വൈറല്‍

സ്ഥിരമായി ഈ കടത്തിണ്ണയിൽ ഉറങ്ങുന്ന ഉണ്ണികൃഷ്ണ തുമായി വാക്കു തർക്കത്തിലേർപ്പെട്ടു. തുടർന്ന് പ്രതി തൻ്റെ സഞ്ചിയിലുണ്ടായിരുന്ന അരിവാളെടുത്ത് ഉണ്ണികൃഷ്ണൻ്റെ നെഞ്ചിലും , കഴുത്തിലും വെട്ടുകയായിരുന്നു. സംഭവത്തിന് ശ്ശേഷം രക്ഷപെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ തടഞ്ഞുവച്ച് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഉണ്ണികൃഷ്ണൻ്റെ മൃതദേഹം അരൂക്കുറ്റി ഗവ: ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News