ആലുവയിൽ 28 കിലോ കഞ്ചാവുമായി അതിഥി തൊഴിലാളികൾ പിടിയിൽ

ആലുവയിൽ വൻ കഞ്ചാവ് വേട്ട. ട്രെയിനിൽ കൊണ്ടുവരികയായിരുന്ന ഇരുപത്തിയെട്ട് കിലോ കഞ്ചാവുമായി മൂന്ന് അതിഥി തൊഴിലാളികൾ റെയിൽവേ സ്റ്റേഷനിൽ പിടിയിലായി. ഒഡീഷ കണ്ടമാൽ സ്വദേശികളായ രജനീകാന്ത് മാലിക് (26), ചക് ദോൽ പ്രധാൻ (31), ശർമ്മാനന്ദ് പ്രധാൻ (23) എന്നിവരാണ് പിടിയിലായത്. റൂറൽ ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പ്രത്യേക അന്വേഷണ സംഘം നടത്തിയ റെയ്ഡിലാണ് കഞ്ചാവ് കണ്ടെത്തിയത്.

പെരുമ്പാവൂരിലേക്കാണ് ഇവർ കഞ്ചാവ് കൊണ്ടുവന്നത്. നക്സൽ സ്വാധീനമുള്ള കണ്ടമാലിലെ ഉൾവനത്തിൽ നിന്നും ഒരു ലക്ഷത്തി ഇരുപത്തയ്യായിരം രൂപയ്ക്കാണ് കഞ്ചാവ് വാങ്ങിയത്. മൂന്നിരട്ടി വിലയ്ക്ക് പെരുമ്പാവൂരിൽ വിൽക്കുകയായിരുന്നു ലക്ഷ്യം. ഒഡീഷയിൽ നിന്നും ട്രെയിനിൽ ചെന്നെെയിലെത്തുകയും അവിടെ നിന്ന് മറ്റൊരു ട്രെയിനിൽ കയറി ആലുവയിൽ ഇറങ്ങുകയുമായിരുന്നു. പ്രത്യേകം പാക്ക് ചെയ്ത് നിലയിലായിരുന്നു കഞ്ചാവ് പൊതികൾ. പിടികൂടിയ പ്രതികൾ നേരത്തെ പെരുമ്പാവൂരിലുള്ള പ്ലൈവുഡ് കമ്പനികളിൽ ജോലി ചെയ്തിട്ടുണ്ട്. മൊത്തവിൽപ്പനയാണ് ലക്ഷ്യമെന്ന് കരുതുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News