തൃശ്ശൂരില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ ഏറ്റുമുട്ടി; ഒരാള്‍ കുത്തേറ്റ് മരിച്ചു

തൃശൂര്‍ വിയ്യൂരില്‍ അന്യസംസ്ഥാനക്കാരായ കരാര്‍ തൊഴിലാളികള്‍ ഏറ്റുമുട്ടി. ഒരാള്‍ കുത്തേറ്റ് മരിച്ചു. തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശി മുത്തു പാണ്ഡ്യനാണ് മരിച്ചത്. ഒപ്പം ജോലി ചെയ്തിരുന്ന മാരി പാണ്ഡ്യനാണ് ഇയാളെ കുത്തി കൊലപ്പെടുത്തിയത്. വിയ്യൂര്‍ കെ.എസ്.ഇ.ബി പവര്‍ഹൗസിലെ കരാര്‍ തൊഴിലാളികളാണ് ഇരുവരും.

Also Read: നൗഷാദ് തിരോധാനത്തില്‍ വഴിത്തിരിവായത് തൊമ്മന്‍കുത്ത് സ്വദേശി പൊലീസുകാരന് നല്‍കിയ വിവരം; ആ സംഭവം ഇങ്ങനെ

മദ്യലഹരിയില്‍ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മാരി പാണ്ഡ്യന്‍ മുത്തു പാണ്ഡ്യനെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു. മാരി പാണ്ഡ്യനെ രാമവര്‍മ്മപുരം പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News