വയനാടിനെ നെഞ്ചോട് ചേർത്ത് പത്തനംതിട്ടയിലെ ഒരു കൂട്ടം അതിഥി തൊഴിലാളികൾ. പത്തനംതിട്ട കൈപ്പട്ടൂരിൽ മീൻ വില്പന ശാലയിൽ ജോലിചെയ്യുന്ന അതിഥി തൊഴിലാളികൾ ഒരു ദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി.
കൈപ്പട്ടൂർ റോഡിൽ ഇരുവശവുമുള്ള രണ്ട് കടകളിലായി ജോലിചെയ്യുന്ന 16 തൊഴിലാളികളാണ് തങ്ങളുടെ ഒരു ദിവസത്തെ വേദന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയത്.
Also read:വയനാടിന് കൈത്താങ്ങായി കൊല്ലം എന്‍.എസ് സഹകരണ ആശുപത്രി; ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ കൈമാറി
2018ലെ പ്രളയകാലത്തും സഹായഹസ്തങ്ങളുമായി അലി ഉൾപ്പെടെയുള്ള തൊഴിലാളികൾ രംഗത്തിറങ്ങിയിരുന്നു,ഒരേ മനസ്സോടെ ദുരിതത്തെ അതിജീവിക്കുന്ന മലയാളികൾക്കൊപ്പം ചേരുകയാണ്. അതിഥി തൊഴിലാളികളും.നമ്മൾ ഒന്നാണ് എന്ന സന്ദേശമാണ് കൂടിയാണ് ഇവർ പകർന്ന് നൽകുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here