“വലിയ പാര്‍ട്ടികളില്‍ ഇത് പുതിയ കാര്യമാണോ?” വിവാഹ ആഘോഷത്തില്‍ അതിഥികള്‍ സ്വയം പാകം ചെയ്യുന്ന വീഡിയോ വൈറല്‍

സാധാരണ വിവാഹച്ചടങ്ങുകളിലും മറ്റ് ആഘോഷങ്ങളിലും അതിഥികള്‍ക്ക് വിഭവസമൃദ്ധമായ ഭക്ഷണം വിളമ്പുന്നത് നമ്മുടെ നാട്ടില്‍ സാധാരണമാണ്. അതിഥികളുടെ സന്തോഷവും സംതൃപ്തിയും ഇക്കാര്യത്തില്‍ പ്രധാനമായും ശ്രദ്ധിക്കാുണ്ട്്. എന്നാല്‍ ഇപ്പോഴിതാ ഒരു വിവാഹത്തിന് അതിഥികള്‍ സ്വന്തമായി റൊട്ടി തയ്യാറാക്കി കഴിക്കുന്നതിന്റെ ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുകയുണ്ടായി.

also read: പുത്തന്‍ സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പിറക്കി മാരുതി; 10.74 ലക്ഷത്തിന് ജിംനി

ഡിസംബര്‍ ഒന്നിനാണ് എക്‌സില്‍ ഇത്തരത്തില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തത്. ”വലിയ പാര്‍ട്ടികളില്‍ ഇത് പുതിയ കാര്യമാണോ? നിങ്ങളുടെ സ്വന്തം റൊട്ടി ഉണ്ടാക്കുക” എന്ന ക്യാപ്ഷനോടെയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്. കോട്ടും സ്യൂട്ടും ധരിച്ച മധ്യവയസ്‌കരായ രണ്ട് പുരുഷന്മാര്‍ നോണ്‍-സ്റ്റിക്ക് തവയില്‍ ചപ്പാത്തി ഉണ്ടാക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്.

അവരുടെ ഒരു കൈയില്‍ ഒരു പ്ലേറ്റ് നിറയെ ഭക്ഷണസാധനങ്ങള്‍ പിടിച്ചിരിക്കുന്നതും മറുകൈകൊണ്ടുള്ള പാചകവും കാണാം. വീഡിയോ ദൃശ്യത്തോടൊപ്പം ചേര്‍ത്തിരിക്കുന്ന മറ്റൊരു കുറിപ്പ് ഇങ്ങനെയാണ്, ”ഒരു വിവാഹത്തില്‍ പങ്കെടുക്കുകയാണെന്നത് ഞാന്‍ മറന്നു. ഇവിടെ എന്റെ ഭക്ഷണം ഞാന്‍ സ്വന്തമായി പാകം ചെയ്യണം.’വീഡിയോ ഇതിനോടകം നിരവധി ആളുകളാണ് കണ്ടത്. വളരെ മനോഹരമായ ആചാരം, കഴിച്ച പാത്രം കഴുകിവെപ്പിച്ചിട്ട് കൂടി വിട്ടാല്‍ മതി എല്ലാവരെയും ഇങ്ങനെ തുടങ്ങിയ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് വന്നിരിക്കുന്നത്.

also read: ‘കേരളത്തിന്റെ വികസനത്തിനായി ഒന്നിച്ചു നില്‍ക്കണം’; ക്രിയാത്മക ചര്‍ച്ചയുടെ വേദിയായി ചിറ്റൂരിലെ പ്രഭാതയോഗം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News