മഹാഭാരതം സീരിയലിലെ ശകുനിയിലൂടെ പ്രശസ്തനായ ഗൂഫി പെയിന്റൽ അന്തരിച്ചു

മഹാഭാരതം സീരിയലിലെ ശകുനി വേഷത്തിലൂടെ ശ്രദ്ധ നേടിയ നടൻ ഗൂഫി പെയിന്റൽ അന്തരിച്ചു. 79 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു ഗൂഫിയുടെ അന്ത്യമെന്ന് ബന്ധുവായ ഹിതൻ പെയിന്റൽ അറിയിച്ചു. ഹൃദയസംബന്ധമായ അസുഖം കാരണമാണ് നടൻ മരണപ്പെട്ടതെന്നും ഹിതൻ വിശദീകരിച്ചു.

1980കളിലെ ഹിന്ദി സിനിമകളിൽ സജിവമായിരുന്ന ഗൂഫി ബി.ആർ. ചോപ്രയുടെ മഹാഭാരതത്തിലെ ശകുനി മാമയുടെ വേഷത്തിലൂടെയാണ്  ശ്രദ്ധേയമാകുന്നത്. സുഹാഗ്, ദിൽലാഗി തുടങ്ങിയ സിനിമകളിലും സിഐഡി, ഹലോ ഇൻസ്പെക്ടർ തുടങ്ങിയ ടെലിവിഷൻ ഷോകളിലൂടെയും അദ്ദേഹം പ്രേക്ഷകർക്ക് സുപരിചിതനായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News