സ്പാം കോളുകൾകൊണ്ട് പൊറുതി മുട്ടിയോ? എങ്കിൽ ഇതൊന്ന് ചെയ്തുനോക്കൂ…

SPAM CALLS

സ്പാം കോളുകൾ എപ്പോഴും അരോചകമാണ്. എന്തെങ്കിലും തിരക്കിട്ട ജോലികളിൽ നമ്മൾ ഏർപ്പെടുമ്പോൾ ആയിരിക്കും സമയം നഷ്ടപ്പെടുത്തുന്ന ഇത്തരം കോളുകൾ നമ്മുടെ ഫോണിലേക്ക് എത്തുന്നത്. ഇവയിൽ അധികവും മാർക്കറ്റിങ്, പ്രൊമോഷണൽ കോളുകൾ ആയിരിക്കും. ചില വ്യാജ കോളുകളുകളിൽപെട്ട് തട്ടിപ്പിന് ഇരയാകുന്നവരും അനവധിയാണ്. ടെലിമാർക്കറ്റ്, റോബോകോളേഴ്‌സ്, തുടങ്ങിയവരിൽ നിന്നും ലഭിക്കുന്ന ഇത്തരം സ്പാം കോളുകൾ അരോചകം സൃഷ്ടിക്കാതിരിക്കാൻ ഫോൺ സയലന്റ് മോഡിലോ ഡു നോട്ട് ഡിസ്റ്റർബ് മോഡിലോ ആക്കുക എന്നതാണ് ഒരു പോംവഴി. എന്നാൽ അധികനേരം ഈ രീതി തുടർന്നാൽ നമ്മുക്ക് ഏറ്റവും പ്രധാനപ്പെട്ട കോളുകളടക്കം നഷ്ടമാകും. അപ്പോൾ പിന്നെ ഇത്തരം സ്പാം കോളുകൾ എങ്ങനെ തടയാം? ഇതിനൊരു വഴിയുണ്ട്. നോക്കാം …

ALSO READ; എന്തിനീ ക്രൂരത! ഗാസയിലെ അഭയാർത്ഥി ക്യാമ്പിൽ ഭക്ഷണം കാത്തുനിന്ന 28 പേർ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിൽ സ്പാം കോളുകൾ എങ്ങനെ തടയാം?

നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്ററിൽ രജിസ്റ്റർ ചെയ്യുക എന്നതാണ് സ്പാം കോളുകൾ തടയാനുള്ള വഴികളിൽ ഒന്ന്.ടെലി മാർക്കറ്റിങ് കോളുകൾ ഒരു പരിധി വരെ തടയാൻ ഇത് സഹായിക്കും. ഇതിനായി ആദ്യം എസ്എംഎസ് ആപ്പ് തുറന്ന് 1909 എന്ന നമ്പറിലേക്ക് “സ്റ്റാർട്ട്” എന്ന്മെസ്സേജ് ചെയ്യുക. ഇതിന് പിന്നാലെ ബാങ്കിങ്, ഹോസ്പിറ്റാലിറ്റി, തുടങ്ങി നിരവധി ഓപ്‌ഷനുകൾ കോഡുകൾ സഹിതം ദൃശ്യമാകും. ഇതിൽ നിന്നും നിങ്ങൾ ബ്ലോക്ക് ചെയ്യാൻ ആഗ്രഹിക്കുന്ന കൊടുള്ള ഓപ്‌ഷൻ തിരഞ്ഞെടുക്കാം. തുടർന്ന് നിങ്ങൾക്ക് ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ട് ഒരു മെസ്സേജ് വരുന്നതായിരിക്കും.

ALSO READ; രാജ്യത്തെ മദ്രസകൾ നിർത്തലാക്കണമെന്ന നിർദ്ദേശവുമായി ദേശീയ ബാലാവകാശ കമ്മീഷൻ

ഇതിന് പുറമെ നിങ്ങളുടെ ടെലികോം കമ്പനിയുടെ സർവീസ് വഴിയും ഇത്തരം സ്പാം കോളുകൾ തടയാം. ജിയോ ഉപയോക്താക്കൾ ഇതിനായി മൈ ജിയോ ആപ്പ് തുറന്ന് സെറ്റിങ്സിൽ നിന്നും സർവീസ് സെറ്റിങ്‌സ് എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് ഡു നോട്ട് ഡിസ്റ്റർബ് എന്ന ഓപ്ഷൻ തിരഞ്ഞെടുത്തത് മതി. എയർടെൽ, വൊഡാഫോൺ-ഐഡിയ ഉപയോക്താക്കൾക്ക് അവരുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഇത് ചെയ്യാൻ കഴിയും. ആൻഡ്രോയിഡ് ഫോണിൽ തിരഞ്ഞെടുത്ത നമ്പറിൽ നിന്നുള്ള കോളുകളും ബ്ലോക്ക് ചെയ്യാം. ഇതിനായി ഫോണിലെ ഫോൺ/കോൾ ആപ്പിൾ നിന്നും ബ്ലോക്ക് ചെയ്യാൻ ആഗ്രഹിക്കുന്ന മൊബൈൽ നമ്പർ തിരഞ്ഞെടുത്തത് ബ്ലോക്ക് അഥവാ റിപ്പോർട്ട് ഓപ്ഷൻ ക്ലിക്ക് ചെയ്‌താൽ മതിയാകും.

ENGLISH SUMMARY: GUIDE TO BLOCK SPAM CALLS ON ANDROID SMARTPHONES

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News