കണ്ണടച്ച് തുറക്കും മുൻപേ എല്ലാം റെഡി! ആൻഡ്രോയിഡിൽ നിന്ന് ഐഫോണിലേക്ക് ഡാറ്റ ട്രാൻസ്ഫർ ചെയ്യാം ഈസിയായി

DATA TRANSFER

ആക്ഷൻ ബട്ടൺ, കാമറ ബട്ടൺ അടക്കമുള്ള കിടിലൻ ഫീച്ചറുകളുമായി കഴിഞ്ഞ ദിവസമാണ് ഐഫോൺ 16 സീരീസ് ആപ്പിൾ കമ്പനി അവതരിപ്പിച്ചത്. പുതിയ ഐഫോൺ സീരീസിന്റെ വരവോടെ ഐഒഎസ് ഉപയോക്താക്കൾ മാത്രമല്ല അപ്ഗ്രേഡിലേക്ക് കടന്നിരിക്കുന്നത്. മറിച്ച് നിരവധി ആൻഡ്രോയിഡ് ഉപയോക്താക്കൾ ഐഫോണിലേക്ക് മാറുവാനുള്ള തയ്യാറെടുപ്പിലാണ്. നിരവധി പേർ ഇതിനോടകം തന്നെ ആൻഡ്രോയിഡ് വിട്ട് ഐഫോണിലേക്ക് മാറിയിട്ടുമുണ്ട്.

ALSO READ; ഷിഗെരു ഇഷിബ ജപ്പാന്റെ പുതിയ പ്രധാനമന്ത്രിയാകും

പുതിയൊരു സ്മാർട്ഫോണിലേക്ക് മാറുമ്പോൾ മുൻപ് ഉപയോഗിച്ചിരുന്ന ഫോണിലെ പ്രധാന ഡാറ്റകൾ അടക്കം പുതിയ ഫോണിലേക്ക് ട്രാൻസ്ഫർ ചെയ്യേണ്ടതുണ്ട്.   ആൻഡ്രോയിഡിൽ നിന്ന് ഐഫോണിലേക്ക് മാറുന്നത് ഒരു ബുദ്ധിമുട്ടായി പല ഉപയോക്താക്കൾക്കും തോന്നിയേക്കാം. എന്നാൽ അങ്ങനെയല്ല! സ്വിച്ച് ചെയ്യാൻ ഉദ്ദേശിക്കുന്ന ഉപയോക്താക്കൾക്കായി ആപ്പിൾ ഒരു സമർപ്പിത ‘മൂവ് ടു ഐഒഎസ്’ ആപ്പ് വാഗ്ദാനം ചെയ്യുന്നുന്നുണ്ട്. ഈ ആപ്പ് ഉപയോക്താക്കളെ അവരുടെ ആൻഡ്രോയിഡ് ഡിവൈസിൽ നിന്നും അവരുടെ പുതിയ ഐഫോണിലേക്ക് ഫോട്ടോകൾ, കോൺടാക്റ്റുകൾ, സന്ദേശങ്ങൾ എന്നിവയടക്കമുള്ള ഡാറ്റ വയർലെസ് ആയി കൈമാറാൻ അനുവദിക്കുന്നുണ്ട്. പ്രധാനപ്പെട്ട ഡാറ്റകൾ ഒന്നും നഷ്‌ടപ്പെടാതെ ഒരു ഐഫോണിലേക്ക് എങ്ങനെ ഡാറ്റ ട്രാൻസിഫർ  ചെയ്യാം എന്നതിൻ്റെ ചെറിയ ഗൈഡാണ് ഇവിടെ നൽകുന്നത്.

ALSO READ; ഭൂമി കുംഭകോണ കേസ്; സിദ്ധരാമയ്യക്കെതിരെ ലോകായുക്ത കേസെടുത്തു

ഡാറ്റ ട്രാൻസ്ഫർ ചെയ്യുന്നതിന് മുൻപായി നിങ്ങളുടെ ആൻഡ്രോയിഡ് ഡിവൈസ് വൈഫൈയിലേക്ക് കണക്‌റ്റ് ചെയ്‌തിട്ടുണ്ടെന്നും ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്‌തിട്ടുണ്ടെന്നും ഉറപ്പാക്കേണ്ടതുണ്ട്. ഐഫോൺ ഐഒഎസിന്റെ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്ഗ്രേഡ് ചെയ്തിട്ടുണ്ടെന്നും ഇതിനൊപ്പം ഉറപ്പാക്കണം. ഡാറ്റ ട്രാൻസ്ഫർ ചെയ്യുന്ന
പ്രക്രിയയിലുടനീളം രണ്ട് ഡിവൈസുകളും ഒരു പവർ സ്രോതസ്സിലേക്ക് പ്ലഗ് ചെയ്യണമെന്ന കാര്യവും ശ്രദ്ധിക്കുക.

ഇനി ഡാറ്റ ട്രാൻസ്ഫർ പ്രക്രിയയിലേക്ക് കടക്കാം;

  • ആദ്യമായി നിങ്ങളുടെ ആൻഡ്രോയിഡ് ഡിവൈസിൽ ഗൂഗിൾ പ്ലേ സ്റ്റോർ തുറന്ന് ‘മൂവ് ടു ഐഒഎസ്’ എന്ന ആപ്പ് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക
  • ശേഷം ഐഫോണിലെ ആപ്പ്സ് ആൻഡ് ഡാറ്റ സ്‌ക്രീനിൽ നിന്നും ‘മൂവ് ഡാറ്റ ഫ്രം ആൻഡ്രോയിഡ്’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
  • ഇനി ആൻഡ്രോയിഡ് ഡിവൈസിൽ ‘മൂവ് ടു ഐഒഎസ്’ ആപ്പ് തുറന്ന് ‘കണ്ടിന്യൂ’ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  • ഇപ്പോൾ നിങ്ങളുടെ ഐഫോണിൽ ഒരു കോഡ് നിങ്ങൾക്ക് ലഭിക്കും. ഒരു ആറക്ക അല്ലെങ്കിൽ പത്തക്ക കോഡ് ആയിരിക്കും ലഭിക്കുക. ഇത് നിങ്ങളുടെ ആൻഡ്രോയിഡ് ഡിവൈസിൽ നൽകണം.
  • ഇതിന് പിന്നാലെ നിങ്ങളുടെ ഐഫോണിൽ ഒരു ടെംപററി വൈഫൈ നെറ്റ്‌വർക്ക് ക്രമീകരിക്കപ്പെടും. ഈ നെറ്റ്‌വർക്കിലേക്ക് നിങ്ങളുടെ ആൻഡ്രോയിഡ് ഡിവൈസ് കണക്ട് ചെയ്യണം. ശേഷം ട്രാൻസ്ഫർ സ്‌ക്രീനിനായി കാത്തിരിക്കുക.
  • ഈ സമയം ഏതൊക്കെ തരം ഡാറ്റകൾ ആണ്   നിങ്ങൾ ട്രാൻസ്ഫർ ചെയ്യാൻ ആഗ്രഹിക്കുന്നത് എന്നത് സംബന്ധിച്ച വിവരങ്ങൾ ആൻഡ്രോയിഡ് ഡിവൈസിൽ കാണാൻ കഴിയും. അവിടെ നിന്നും ഫോട്ടോസ്, വീഡിയോസ്, കോൺടാക്ട്സ് , അടക്കമുള്ള വിവിധ തരം ഡാറ്റകൾ നിങ്ങൾക്ക് സെലക്ട് ചെയ്യാവുന്നതാണ്. ഡാറ്റയുടെ സൈസ് അനുസരിച്ച് ട്രാൻസ്ഫർ പ്രക്രിയയുടെ ദൈർഘ്യവും കൂടും എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
  • കൈമാറ്റം പൂർത്തിയായിക്കഴിഞ്ഞാൽ, നിങ്ങളുടെ ഐഫോൺ സജ്ജീകരിക്കുന്നത് പൂർത്തിയാക്കാൻ ഓൺ-സ്ക്രീൻ നിർദ്ദേശങ്ങൾ പാലിക്കണം. കൂടാതെ, നിങ്ങളുടെ എല്ലാ കോൺടാക്റ്റുകളും സന്ദേശങ്ങളും മീഡിയയും വിജയകരമായി കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിച്ച് ഉറപ്പുവരുത്തണം. ട്രാൻസ്ഫർ ചെയ്യുന്നതിനിടെഏതെങ്കിലും രീതിയിലുള്ള തടസ്സങ്ങൾ നേരിട്ടാൽ രണ്ട് ഡിവൈസുകളും റീ സ്റ്റാർട്ട് ചെയ്ത് പ്രക്രിയ പുനഃരാരംഭിക്കാം. പ്രക്രിയയിൽ നിങ്ങളുടെ ആൻഡ്രോയിഡ് സ്മാർട്ട്ഫോണിൽ മൊബൈൽ ഡാറ്റ വേണ്ടെന്ന കാര്യവും പ്രത്യേകം ശ്രദ്ധിക്കണം.

ENGLISH SUMMARY; Guide to transfer data from android to ios samrtphones

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News