വാഹനമോടിക്കുമ്പോള്‍ അറിഞ്ഞോ അറിയാതെയോ ഇത്തരം കാര്യങ്ങള്‍ ചെയ്യരുത്; നിര്‍ദേശവുമായി എംവിഡി

MVD

വാഹനമോടിക്കുമ്പോള്‍ അറിഞ്ഞോ അറിയാതെയോ നമ്മള്‍ ചെയ്യാനിടയുള്ള പലതും അപകടം വിളിച്ചു വരുത്തിയേക്കാമെന്ന മുന്നറിയിപ്പുമായി മോട്ടര്‍ വാഹന വകുപ്പ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എംവിഡി നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്.

Also Read : ഹമ്മേ ഇതൊക്കെ എങ്ങനെ ? ഞണ്ടുകളെ ജീവനോടെ കഴിക്കുന്ന യുവതി; അമ്പരിപ്പിക്കുന്ന വീഡിയോ

1.ഇരുചക്ര വാഹനങ്ങളിൽ ഹാൻഡിലിൽ നിന്നും കൈകൾ വിടുവിക്കുന്നത്.

2. സ്റ്റിയറിംഗ് വീലിൽ നിന്നും കൈകൾ എടുക്കേണ്ടി വരുന്നത്.

3. മൊബൈൽ ഫോൺ ഉപയോഗം (ബ്ലൂടൂത് ഉപയോഗിച്ചാൽ പോലും) അപകടത്തിലേക്ക് നയിച്ചേക്കാം.

4. നോട്ടം റോഡിൽ നിന്നും മാറുന്നത്.

5. ഡ്രൈവ് ചെയ്യുമ്പോൾ മറ്റു കാര്യങ്ങൾ ചിന്തിക്കുന്നത്.

6.വാഹനമോടിക്കുമ്പോൾ ദീർഘമായി സംസാരിക്കുന്നതും മറ്റുള്ളവരുടെ സംസാരം ശ്രദ്ധിക്കുന്നതും എന്തിന് മൊബൈൽ ഫോൺ റിങ് പോലും ശ്രദ്ധ വ്യതിചലിപ്പിച്ചേക്കാം.

7.വാഹനമോടിക്കുമ്പോൾ ഭക്ഷണം കഴിക്കുന്നത്.

8. മേക്ക് അപ്പ് ചെയ്യുന്നത് .

9. വാഹനത്തിൽ നിലത്തു വീഴുന്ന സാധനങ്ങൾ എടുക്കുന്നത്.

10. റേഡിയോ / നാവിഗേഷൻ സിസ്റ്റത്തിലേക്ക് അമിതമായി ശ്രദ്ധിക്കുന്നത്.
ഇങ്ങനെയെന്തും അപകടത്തിലേക്ക് നയിച്ചെക്കാവുന്ന ശ്രദ്ധാ വ്യതിയാനമായേക്കാം. ശ്രദ്ധിക്കുക സുരക്ഷിതരാകുക. #mvdkerala #defensivedriving

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News