ഗിനിയയില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ നടന്ന സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത് 56 പേരെന്ന് ഭരണകൂടം; നൂറിലധികമെന്ന് ആശുപത്രി അധികൃതര്‍

GUINEA

ഗിനിയയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ എന്‍സെറോകോറില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ ആരാധകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 56 ആറെണ്ണ് ഭരണകൂടം. അതേസമയം നൂറോളം പേര്‍ കൊല്ലപ്പെട്ടതായാണ് നഗരത്തിലെ ആശുപത്രി അധികൃതര്‍ പുറത്ത് വിട്ട റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റിട്ടുണ്ടെന്ന് സര്‍ക്കാര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

കണ്ണെത്താദൂരത്തോളം ആശുപത്രിയില്‍ മൃതദേഹങ്ങള്‍ കൂട്ടിയിട്ട നിലയിലാണ്. കുറേയധികം മൃതദേഹങ്ങള്‍ ആശുപത്രി ഹാളിലെ തറയില്‍ നിരത്തിയിട്ടിരിക്കുന്നവെന്ന് ദേശീയ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്യുന്നു. മോര്‍ച്ചറി നിറഞ്ഞുവെന്നാണ് ആശുപത്രിയിലെ ഒരു ഡോക്ടര്‍ പ്രതികരിച്ചത്. ഡസന്‍ കണക്കിന് തലകളിലിവിടുണ്ടെന്നാണ് ഒരു പ്രാദേശിക ആശുപത്രിയിലെ ഡോക്ടര്‍ പറയുന്നത്.

ALSO READ: പിആര്‍ അരവിന്ദാക്ഷനും സികെ ജില്‍സും കുറ്റം ചെയ്തിട്ടില്ല; കരുവന്നൂര്‍ കേസില്‍ ഇഡിക്കെതിരെ ഹൈക്കോടതി

സമൂഹമാധ്യമങ്ങളിലടക്കം പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ തെരുവില്‍ നടന്ന സംഘര്‍ഷത്തിന്റെയും പലരുടെയും മൃതദേഹങ്ങള്‍ റോഡില്‍ കിടക്കുന്നതും അടക്കം കാണാനാവും. സംഘര്‍ഷത്തിനിടയില്‍ അക്രമികള്‍ നഗരത്തിലെ പൊലീസ് സ്റ്റേഷനും നശിപ്പിച്ചിട്ടുണ്ട്. മത്സരത്തിനിടെ റഫറിയെടുത്ത തീരുമാനമാണ് കാണികളില്‍ ചിലരെ പ്രകോപിപ്പിച്ചത്. ഇതോടെ പിച്ചിലേക്കിറങ്ങുകയായിരുന്നു ഇവര്‍.

ഗിനിയയുടെ ജുന്‍ഡ നേതാവ് മാമാഡി ഡൗംബോയോടുള്ള ബഹുമാനാര്‍ത്ഥമാണ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്.

ALSO READ: പുതുപുത്തന്‍ ഫീച്ചറുകളുമായി വാട്ട്‌സാപ്പ്; ഉപയോക്താക്കളെ കാത്തിരിക്കുന്നത് ഇവയൊക്കെ

കണ്ണെത്താദൂരത്തോളം ആശുപത്രിയില്‍ മൃതദേഹങ്ങള്‍ കൂട്ടിയിട്ട നിലയിലാണ്. കുറേയധികം മൃതദേഹങ്ങള്‍ ആശുപത്രി ഹാളിലെ തറയില്‍ നിരത്തിയിട്ടിരിക്കുന്നവെന്ന് ദേശീയ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്യുന്നു. മോര്‍ച്ചറി നിറഞ്ഞുവെന്നാണ് ആശുപത്രിയിലെ ഒരു ഡോക്ടര്‍ പ്രതികരിച്ചത്. ഡസന്‍ കണക്കിന് തലകളിലിവിടുണ്ടെന്നാണ് ഒരു പ്രാദേശിക ആശുപത്രിയിലെ ഡോക്ടര്‍ പറയുന്നത്.

സമൂഹമാധ്യമങ്ങളിലടക്കം പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ തെരുവില്‍ നടന്ന സംഘര്‍ഷത്തിന്റെയും പലരുടെയും മൃതദേഹങ്ങള്‍ റോഡില്‍ കിടക്കുന്നതും അടക്കം കാണാനാവും. സംഘര്‍ഷത്തിനിടയില്‍ അക്രമികള്‍ നഗരത്തിലെ പൊലീസ് സ്റ്റേഷനും നശിപ്പിച്ചിട്ടുണ്ട്. മത്സരത്തിനിടെ റഫറിയെടുത്ത തീരുമാനമാണ് കാണികളില്‍ ചിലരെ പ്രകോപിപ്പിച്ചത്. ഇതോടെ പിച്ചിലേക്കിറങ്ങുകയായിരുന്നു ഇവര്‍.

ഗിനിയയുടെ ജുന്‍ഡ നേതാവ് മാമാഡി ഡൗംബോയോടുള്ള ബഹുമാനാര്‍ത്ഥമാണ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here