‘ദ്വിജ മോൾക്കിന്ന് ചോറൂണ്’; ഫോട്ടോ പങ്കുവെച്ച് ഗിന്നസ് പക്രു

നടൻ ഗിന്നസ് പക്രുവിനെ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്. പക്രുവിന്റെ വിശേഷങ്ങൾക്കൊപ്പം തന്നെ കുടുംബത്തിന്റെ വിവരങ്ങൾ അറിയുവാനും ആരാധകർക്ക് ഇഷ്ടമാണ്. പക്രുവിന് രണ്ടാമത് പെൺകുഞ്ഞ് ജനിച്ചതും ഏറെ ശ്രദ്ധ നേടിയിരുന്നു. താരം തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ദ്വിജ കീര്‍ത്തി എന്നാണ് കുഞ്ഞിന്റെ പേര്.

also read:എൻ്റെ സിനിമകൾ ഞാൻ വീണ്ടും കാണില്ല, പക്ഷെ വാപ്പിച്ചി എൺപതുകളിലെ സിനിമകൾ വരെ ഇരുന്ന് കാണും, എനിക്കും അങ്ങനെയാകണം: ദുൽഖർ സൽമാൻ

ഇപ്പോഴിതാ ദ്വിജ കീര്‍ത്തിയുടെ ചോറൂണിന്റെ ചിത്രങ്ങളാണ് പക്രു തന്റെ സമൂഹമാധ്യമ പേജുകളിൽ പങ്കുവച്ചിരിക്കുന്നത്.‘ആ…ആ…അമ്… അം…ദ്വിജ മോൾക്കിന്ന് ചോറൂണ് ചോറ്റാനിക്കര ദേവീ ക്ഷേത്രം.’ എന്നാണ് ചിത്രത്തിന് താഴെയുള്ള കുറിപ്പ്. ചോറ്റാനിക്കര ദേവീ ക്ഷേത്രത്തില്‍ വച്ചായിരുന്നു ദ്വിജ കീര്‍ത്തിയുടെ ചോറൂണ് ചടങ്ങ് നടന്നത്. ഫോട്ടോക്ക് താഴെ നിരവധി ആരാധകരാണ് ആശംസകൾ അറിയിച്ചത്.കുഞ്ഞിന്റെ നൂലുകെട്ടിന്റെ ഫോട്ടോയും പക്രു സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

also read:നെയ്മറിന് പിന്നാലെ യാസീന്‍ ബോണോയും അല്‍ ഹിലാലിലേക്ക്

ദീപ്ത കീർത്തിയാണ് പക്രുവിന്റെ മൂത്ത മകൾ. ദീപ്ത കീർത്തി കുഞ്ഞിനെ കയ്യില്‍ എടുത്ത് നില്‍ക്കുന്ന ചിത്രത്തോടൊപ്പമാണ് കുഞ്ഞ് ജനിച്ച സന്തോഷവാർത്ത അന്ന് പക്രു ആരാധകർക്കായി പങ്കുവച്ചത്. ദീപ്തകീർത്തി കുഞ്ഞനുജത്തിയെ എടുത്തുകൊണ്ടു നിൽക്കുന്ന ഫോട്ടോക്ക് ‘ചേച്ചിയമ്മ’ എന്ന ക്യാപ്ഷനോട് കൂടിയാണ് പക്രു പങ്കുവെച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News