ഇനി അവള്‍ ചേച്ചിയമ്മ, പെണ്‍കുഞ്ഞ് പിറന്ന സന്തോഷ വാര്‍ത്ത അറിയിച്ച് ഗിന്നസ് പക്രു

രണ്ടാമതും തനിക്ക് പെണ്‍കുഞ്ഞ് പിറന്ന സന്തോഷ വാര്‍ത്ത സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് നടന്‍ ഗിന്നസ് പക്രു. മകള്‍ ദീപ്തയ്‌ക്കൊപ്പം കുടുംബത്തിലെ പുതിയ അംഗത്തെ കൈയ്യില്‍ എടുത്ത് നില്‍ക്കുന്ന ചിത്രമാണ് ഗിന്നസ് പക്രു ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്.

ചേച്ചിയമ്മ എന്ന ക്യാപ്ഷനോടെയാണ് ഈ സന്തോഷം ഗിന്നസ് പക്രു പങ്കുവച്ചിരിക്കുന്നത്. എറണാകുളത്തെ അമൃത ആശുപത്രിയിലാണ് ഗിന്നസ് പക്രുവിന്റെ ഭാര്യ ഗായത്രി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അമൃത ആശുപത്രിയിലെ ഡോക്ടര്‍ക്കും ജീവനക്കാര്‍ക്കും നന്ദിയും ഗിന്നസ് പക്രു പോസ്റ്റില്‍ പറയുന്നു. 2006 മാര്‍ച്ചിലാണ് ഗായത്രി മോഹനെ ഗിന്നസ് പക്രു വിവാഹം ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News