ഗിന്നസ് പക്രു നായകനാവുന്ന ‘916 കുഞ്ഞൂട്ടൻ’, ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്ത് മോഹന്‍ലാല്‍

ഗിന്നസ് പക്രുവിനെ നായകനാക്കി, മോർസെ ഡ്രാഗൺ എന്‍റര്‍ടെയ്ന്‍മെന്‍റ്സിന്‍റെ ബാനറിൽ രാകേഷ് സുബ്രമണ്യൻ നിർമ്മിക്കുന്ന ‘916 കുഞ്ഞൂട്ടൻ’ എന്ന ചിത്രത്തിന്‍റെ ടൈറ്റിൽ പോസ്റ്റർ നടന്‍ മോഹൻ ലാൽ പ്രകാശനം ചെയ്തു. ആര്യൻ വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടിനി ടോമും മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

കുടുംബ പശ്ചാത്തലത്തിൽ നർമ്മത്തിനും ആക്ഷനും തുല്യപ്രാധാന്യം നൽകുന്ന ചിത്രം പാലക്കാട്, കൊടുങ്ങല്ലൂർ, ഇരിഞ്ഞാലക്കുട എന്നിവിടങ്ങളിലാണ് ചിത്രീകരിക്കുക.

ALSO READ: പാകിസ്ഥാനെതിരായ വിജയം; നൃത്തം ചെയ്ത് ആഘോഷിക്കരുതെന്ന് താലിബാന്‍

സംഗീതം ആനന്ദ് മധുസൂദനനാണ്. ഫീനിക്സ് പ്രഭുവാണ് സംഘട്ടന സംവിധാനം. കല പുത്തൻചിറ രാധാകൃഷ്‍ണൻ ആണ്. മേക്കപ്പ് ഹസ്സൻ വണ്ടൂർ വസ്‍ത്രാലങ്കാരം സുജിത് മട്ടന്നൂർ, ഗാനങ്ങൾ അജീഷ് ദാസ്, കൊറിയോഗ്രാഫർ പോപ്പി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ ബേബി മാത്യൂസ്, അസ്സോസിയേറ്റ് ഡയറക്ടർ സുരേഷ് ഇളമ്പൽ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് ഷിന്റോ ഇരിങ്ങാലക്കുട, സ്റ്റിൽസ് ഗിരി ശങ്കർ, ഡിസൈൻ കോളിൻസ് ലിയോഫിൽ, പിആർ പ്രതീഷ് ശേഖർ എന്നിവരുമാണ്.

ALSO READ: ജവാനെക്കാൾ കുറവ്; ലിയോക്കായി അനിരുദ്ധ് വാങ്ങിയ പ്രതിഫലം പുറത്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News