‘സന്നിധാനത്ത് എല്ലാവരും ഹാപ്പി; തീർത്ഥാടകർക്ക് ലഭിക്കുന്നത് മികച്ച സൗകര്യം’: ഗിന്നസ് പക്രു

ശബരിമലയിലെത്തി അയ്യപ്പനെ കണ്ടതിൻ്റെ ആത്മനിർവ്യതിയിൽ പ്രശസ്ത ചലച്ചിത്ര താരം ഗിന്നസ് പക്രു. തീർത്ഥാടകർക്ക് ലഭിക്കുന്നത് മികച്ച സൗകര്യമാണെന്നും, സന്നിധാനത്ത് എല്ലാവരും ഹാപ്പിയാണെന്നും അദ്ദേഹം പറഞ്ഞു. ഭക്തരുടെ സംതൃപ്തമായ മുഖങ്ങളാണ് കാണാൻ കഴിഞ്ഞതെന്നും പക്രു കൈരളി ന്യൂസിനോട് വ്യക്തമാക്കി.

Also read: ‘ശരണപാതകൾ സുരക്ഷിതമാകട്ടെ’; പോസ്റ്റുമായി എംവിഡി

ബന്ധുകളായ അഞ്ചുപേർക്കൊപ്പമായിരുന്നു ഗിന്നസ് പക്രുവിൻ്റെ ശബരിമല ദർശനം. ദർശന ശേഷം കൈരളി ന്യൂസിനോട് അദ്ദേഹം മനസ് തുറന്നു. സന്നിധാനത്ത് ഒരുക്കിയിട്ടുള്ളത് മികച്ച സൗകര്യങ്ങളാണ്. ഭക്തരുടെ സംതൃപ്തമായ മുഖങ്ങളാണ് കണ്ടത്. അതിനാൽ എല്ലാവരും ഹാപ്പിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Also read: ‘തെരഞ്ഞെടുപ്പ് ഫലം കരുത്ത് പകരുന്നത്; പാലക്കാട് എൽ ഡി എഫിന്റെ സ്വാധീനം വർധിച്ചു’: ഇ പി ജയരാജൻ

പക്രുവിന്റെ പ്രതികരണം കൈരളി ന്യൂസിലൂടെ കണ്ട ദേവസം മന്ത്രി വി എൻ വാസവൻ അദ്ദേഹത്തെ ഫോണിൽ വിളിച്ചു. നല്ല വാക്കുകൾക്ക് നന്ദി അറിയിച്ച മന്ത്രി. കൈരളി വാർത്ത തൻ്റെ ഫേസ്ബുക്ക് പേജിലും പങ്കുവെച്ചു. ദർശന ശേഷം തന്ത്രിയെയും മേൽശാന്തിയെയും കണ്ട ശേഷമാണ് ഗിന്നസ് പക്രു മലയിറങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration