ജീവിതത്തിൽ പ്രതീക്ഷയും സ്വപ്നങ്ങളും ഉണ്ടെങ്കിൽ എന്തും സാധ്യമാകും എന്നതിന്റെ യഥാർത്ഥ അടയാളമാണ് ഗിന്നസ് പക്രു എന്ന നടന്റെ ജീവിതം. പരിമിതികളെ മറികടന്ന് ജീവിതത്തിലും കരിയറിലും ഗിന്നസ് പക്രു. ഇപ്പോഴിതാ താരത്തെ കുറിച്ച് അമ്മ അംബുജാക്ഷി പറഞ്ഞ വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ഗിന്നസ് പക്രുവിനെ കുറിച്ചും അദ്ദേഹത്തിന്റെ കുട്ടിക്കാലത്തെ ജീവിതത്തെ കുറിച്ചുമൊക്കെയാണ് ‘അമ്മ പറയുന്നത്.
ഗിന്നസ് പക്രുവിനെ കുറിച്ച് അമ്മ അംബുജാക്ഷി പറയുന്നു
ALSO READ: ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിന്റെ പങ്ക് പ്രസക്തമാകുന്നു; എം വി ഗോവിന്ദൻ മാസ്റ്റർ
ഞാനെന്തൊക്കെ ചെയ്തെന്ന് പറഞ്ഞാലും അതിന് പ്രചോദനം എന്റെ മകന്റെ വിജയങ്ങളാണ്. എത്ര കഷ്ടപ്പെട്ട് എവിടെ കൊണ്ട് പോയാലും അവിടെ വിജയം നിശ്ചയമായിരുന്നു. അത് കാരണം അടുത്ത ഘട്ടത്തെക്കുറിച്ച് ചിന്തിച്ച് നിൽക്കേണ്ടി വന്നിട്ടില്ല. എവിടെ മത്സരമുണ്ടോ അവിടെ വിജയനുണ്ട്. അന്ന് സാമ്പത്തികമായി ബുദ്ധിമുട്ടുണ്ട്. അതെല്ലാം തരണം ചെയ്തു. ഒരു മത്സരത്തിൽ നിന്നും അവനെ മാറ്റിയിട്ടില്ല. മത്സരിച്ചിടത്ത് നിന്നെല്ലാം സമ്മാനവും കിട്ടിയിട്ടുണ്ട്. എനിക്ക് പ്രചോദനമായത് മുഴുവൻ പരദേവതയാണ്. വരാൻ പോകുന്നതൊന്നും ചിന്തിച്ചിട്ടില്ല.
മൂന്ന് മക്കളാണെനിക്ക് അവനും രണ്ട് പെൺകുട്ടികളും. മൂത്തത് അജയനാണ്. വഴിപാട് ചെയ്ത് ഉണ്ടായ മകനാണ്. ഒന്നര വയസ് മുതൽ കലയോട് അവന് പ്രത്യേക കമ്പം ഉണ്ടായിരുന്നു. ഗ്ലാസ്, അരിയളക്കുന്ന നാഴി, അമൂൽ ടിന്നും മുമ്പിൽ വെച്ച് സ്പൂണും ചീപ്പും വെച്ച് അടിക്കും. ഞാൻ മാറി നിന്ന് ശ്രദ്ധിക്കും. ഇവന് പ്രത്യേക കഴിവ് ഈശ്വരൻ കൊടുത്തിട്ടുണ്ടെന്ന് മനസിലായി. രണ്ട് പെൺകുട്ടികളുണ്ടെങ്കിലും അവരുടെ കാര്യം ശ്രദ്ധിച്ചിട്ടേ ഇല്ല. മൂത്ത മകൾ നന്നായി വരയ്ക്കുമായിരുന്നു. അതിനൊന്നും ശ്രദ്ധ കൊടുക്കാൻ പറ്റിയില്ല. എന്റെ ശ്രദ്ധ മുഴുവൻ മകനിലേക്കായിരുന്നു.
എവിടെ പോയാലും എന്റെ കൈയിൽ അവൻ ഉണ്ടാകും. കാരണം എന്റെ വിചാരം കുറച്ച് കഴിഞ്ഞാൽ ഇവന് എവിടെയും പോകാൻ പറ്റില്ലല്ലോ, ആര് കൊണ്ട് പോകും, എനിക്ക് കൊണ്ട് പോകാൻ പറ്റുന്ന സമയത്തല്ലേ കൊണ്ട് പോകാൻ പറ്റൂ. കല്യാണത്തിന് പോയാലും അമ്പലത്തിൽ പോയാലും എന്റെ കൂടെ മകനുണ്ടായിരുന്നെന്നും അംബുജാക്ഷിയമ്മ അന്ന് പറഞ്ഞു. കവിത, സംഗീത എന്നിവരാണ് ഗിന്നസ് പക്രുവിന്റെ അനിയത്തിമാർ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here