മുഖത്ത്‌ 17 തുളകൾ, ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി ജെയിംസ് ഗോസ്

ഇക്കാലത്ത്‌ ശരീരം തുളച്ച് സ്റ്റഡിടുന്നത് ഫാഷനാണ്. മുഖഭംഗിക്കായിട്ടാണെങ്കിൽ മൂക്കും, പുരികവുമൊക്കെ തുളയ്ക്കുന്നതും സർവസാധാരണമാണ്. എങ്കിലിനി പറയുന്നത് മുഖത്ത്‌ ഒന്നും രണ്ടുമല്ല, 17 തുളകളിട്ട് ഗിന്നസ് നേടിയ ജെയിംസ് ഗോസിനെപ്പറ്റിയാണ്. ചുണ്ടുകളിലും മൂക്കിലും കവിളുകളിലുമുള്ള മാംസം തുളച്ചുകൊണ്ടാണ് ഈ യുകെക്കാരൻ ഗിന്നസ് സ്വന്തമാക്കിയത്.

തന്റെ ഈ മാറ്റത്തെ പലരും മുൻവിധിയോടുകൂടിയാണ് കാണുന്നതെന്നും അതിനാൽ തന്നെ പലരും തന്നെ നോക്കുമ്പോഴും സംസാരിക്കുമ്പോഴുമെല്ലാം തനിക്കും അതൊരു പ്രശ്നമായിരുന്നുവെന്നും ജെയിംസ് പറയുന്നു. മറ്റുള്ളവർക്കുവേണ്ടി തനിക്ക് മാറാൻ പറ്റില്ലെന്നും താൻ എങ്ങനെയാണോ അതുപോലെ ജീവിക്കാനാണ് തനിക്കിഷ്ടമെന്നും അദ്ദേഹം പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News