ഇത് ഞങ്ങള്‍ കോഴികളുടെ വിജയം, നോക്കണ്ടടാ ഉണ്ണി ഇത് അതല്ല; ഗിന്നസ് റെക്കോഡ് സ്വന്തമാക്കി ഒരു ഹോട്ടല്‍

guinness world records hotel

ഇപ്പോള്‍ സോഷ്യല്‍മീഡിയകളില്‍ വൈറലാകുന്നത് വലിയ ഒകു കോഴിയുടെ ആകൃതിയിലുള്ള ഹോട്ടലിന്റെ ചിത്രങ്ങളാണ്. ഫിലിപ്പീന്‍സിലെ നീഗ്രോസ് ഒക്സിഡന്റിലാണ് കോഴിയുടെ രൂപത്തിലുള്ള ഈ ഹോട്ടല്‍ കെട്ടിടമുള്ളത്.

റിക്കാര്‍ഡോ കാനോ വോപ്പോ ടാന്‍ എന്നയോളുടെ മേല്‍നോട്ടത്തിലാണ് സംരംഭം മുന്നോട്ട് പോകുന്നത്. 2023 ജൂണില്‍ ആരംഭിച്ച കെട്ടിട നിര്‍മ്മാണം 2024 സെപ്റ്റംബറിലാണ് പൂര്‍ത്തിയായത്. ഈ ഹോട്ടല്‍ ഇപ്പോള്‍ ഗിന്നസ് റെക്കോഡില്‍ ഇടം നേടിയിരിക്കുകയാണ്.

Also Read : പണക്കാർക്ക് വേണ്ടി മാത്രമുള്ളതല്ല ‘സീ പ്ലെയിൻ’- സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയിലെ നാഴികക്കല്ലായ പദ്ധതി മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഫ്ലാഗ് ഓഫ് ചെയ്തു

കോഴിയുടെ രൂപത്തിലുള്ള ലോകത്തെ ഏറ്റവുംവലിയ കെട്ടിടമെന്ന ഗിന്നസ് റെക്കോഡ് സെപ്റ്റംബറിലാണ് സ്വന്തമാക്കിയത്. കൊടുങ്കാറ്റ് പോലുള്ള പ്രകൃതിദുരന്ത ഭീഷണികളെ നേരിടുന്ന തരത്തിലാണ് കോഴിയുടെ ആകൃതിയിലുള്ള ഹോട്ടല്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

15 മുറികളും ആഡംബര സൗകര്യങ്ങളും ഉള്ള ഈ ‘കോഴി ഹോട്ടല്‍’ ക്യാമ്പുസ്റ്റോഹാന്‍ ഹൈലാന്‍ഡ് റിസോര്‍ട്ടിന്റെ ഭാഗമാണ്. 34.931 മീറ്റര്‍ ഉയരവും 12.127 മീറ്റര്‍ വീതിയും 28.172 മീറ്റര്‍ നീളവുമാണ് ഹോട്ടലിനുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News