എ ആര്‍ റഹ്‌മാന്റെ ട്രൂപ്പിലെ ഗിറ്റാറിസ്റ്റ് മോഹിനി ഡേ വിവാഹമോചിതയായി; വിവരമറിയിച്ചത് കുറിപ്പിലൂടെ

guitarist Mohini Dey

എ.ആര്‍. റഹ്‌മാന്റെ ട്രൂപ്പിലെ അംഗവും പ്രശസ്ത ഗിറ്റാറിസ്റ്റുമായ മോഹിനി ഡേ വിവാഹമോചിതയായി. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു മോഹിനി ഇക്കാര്യം വെളിപ്പെടുത്തിയത്. പരസ്പരധാരണയോടെയാണ് തങ്ങള്‍ ദാമ്പത്യജീവിതം അവസാനിപ്പിക്കുന്നതെന്ന് മോഹിനി പറഞ്ഞു.

Also Read : http://വിവാഹ വേര്‍പിരിയല്‍; ഈ സാഹചര്യത്തില്‍ ഒരാള്‍ക്ക് ഇങ്ങനെ ചെയ്യാന്‍ കഴിയുമോ ? റഹ്‌മാനെതിരെ വ്യാപക വിമര്‍ശനം

മോഹിനിയും ഭര്‍ത്താവും സംഗീതസംവിധായകനുമായ മാര്‍ക്ക് ഹാര്‍സച്ചും സംയുക്തമായാണ് ഈ വിവരം പങ്കുവെച്ചിരിക്കുന്നത്. തങ്ങളെടുത്ത തീരുമാനത്തെ അംഗീകരിക്കണമെന്നും തങ്ങളുടെ സ്വകാര്യത മാനിക്കണമെന്നും അവര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ഞാനും മാര്‍ക്കും വേര്‍പിരിഞ്ഞത് ഹൃദയഭാരത്തോടെ അറിയിക്കുന്നു. ആദ്യം, ഞങ്ങളുടെ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും ഉള്ള പ്രതിബദ്ധത അറിയിക്കാന്‍ ഇത് ഞങ്ങള്‍ തമ്മിലുള്ള പരസ്പര ധാരണയിലുള്ള വേര്‍പിരിയലാണ് എന്ന് അറിയിക്കുന്നു. ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി തുടരും, ജീവിതത്തില്‍ വ്യത്യസ്തമായ കാര്യങ്ങള്‍ വേണമെന്നും പരസ്പര ഉടമ്പടിയിലൂടെയുള്ള വേര്‍പിരിയലാണ് മുന്നോട്ട് പോകാനുള്ള ഏറ്റവും നല്ല മാര്‍ഗമെന്നും ഞങ്ങള്‍ ഇരുവരും തീരുമാനിച്ചു.

Also Read : ‘പിരിമുറുക്കങ്ങളും പ്രശ്‌നങ്ങളും പരിഹരിക്കാനാകാത്ത വിടവ് ഉണ്ടാക്കി’; 29 വര്‍ഷം നീണ്ട ദാമ്പത്യം അവസാനിപ്പിക്കാൻ എആർ റഹ്മാനും ഭാര്യയും

വേര്‍പിരിഞ്ഞാലും താനും മാര്‍ക്കും പ്രോജക്ടുകളില്‍ സഹകരിക്കുന്നത് തുടരും. ഞങ്ങള്‍ ഇപ്പോഴും മാമോഗി , മോഹിനി ഡേ ഗ്രൂപ്പുകള്‍ ഉള്‍പ്പെടെ നിരവധി പ്രോജക്ടുകളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കും. ഒരുമിച്ച് നന്നായി പ്രവര്‍ത്തിക്കുന്നതില്‍ ഞങ്ങള്‍ എപ്പോഴും അഭിമാനിക്കുന്നു, അത് ഉടന്‍ അവസാനിക്കില്ല.

സുഹൃത്തുക്കളും ആരാധകരും അവരെ പിന്തുണയ്ക്കണം. ഞങ്ങള്‍ ആഗ്രഹിക്കുന്ന ഏറ്റവും വലിയ കാര്യം ലോകത്തുള്ള എല്ലാവരോടും സ്‌നേഹമാണ്. നിങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കിയ പിന്തുണയെ ഞങ്ങള്‍ അഭിനന്ദിക്കുന്നു. ഈ സമയത്ത് ഞങ്ങളോട് പോസിറ്റീവായി ഞങ്ങള്‍ എടുത്ത തീരുമാനത്തെ ബഹുമാനിക്കുക. ഞങ്ങളുടെ സ്വകാര്യതയെ മാനിച്ചുകൊണ്ട് ഒരു മുന്‍വിധിയിലും എത്തരുത്- മോഹിനി ഡേ പ്രസ്താവന അവസാനിപ്പിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News