നാണക്കേടായി ഗുജറാത്ത് പത്താം ക്ലാസ്സ് ഫലം; 157 സ്കൂളുകളിൽ വിജയശതമാനം ‘വട്ടപൂജ്യം’

ഗുജറാത്ത് സെക്കൻഡറി എജ്യുക്കേഷൻ ബോർഡ് (GSEB) 2023 ലെ പത്താം ക്ലാസ് ഫലങ്ങൾ ( SSC) ഇന്ന് പ്രസിദ്ധീകരിച്ചപ്പോൾ രാജ്യത്തിന് നാണക്കേടായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വന്തം സംസ്ഥാനം .

ഗുജറാത്ത് ബോർഡിന്റെ പത്താം ക്ലാസിലെ മൊത്തം വിജയശതമാനം 64.62 ശതമാനമാണ്. സംസ്ഥാനത്തെ 3,743 സ്കൂളിൽ അൻപത് ശതമാനത്തിൽ താഴെ മാത്രമാണ് വിജയശതമാനം. 272 സ്‌കൂളുകൾ 100 ശതമാനം വിജയം നേടിയെങ്കിലും 1,084 സ്‌കൂളുകൾ 30 ശതമാനത്തിൽ താഴെ വിജയമാണ് രേഖപ്പെടുത്തിയത്. ഗുജറാത്തിലെ 157 സ്‌കൂളുകളിലെയും വിജയശതമാനം വെറും വട്ടപൂജ്യമാണ്.

Also Read: വിദ്യാർത്ഥികൾ നോക്കിനിൽക്കേ ഹെഡ്മിസ്ട്രസിനെ ചെരിപ്പുകൊണ്ടും വടികൊണ്ടും സഹ അധ്യാപകർ മർദ്ദിച്ചു

അതേസമയം, വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ട വിവരങ്ങൾ അനുസരിച്ച്, 2022 മാർച്ചിൽ നടന്ന പരീക്ഷയിൽ 121 സ്കൂളുകൾക്ക് പൂജ്യം ശതമാനമായിരുന്നു വിജയം. എന്നാൽ 2023 മാർച്ചിൽ നടന്ന പരീക്ഷയിൽ വിജയശതമാനം പൂജ്യം രേഖപ്പെടുത്തിയ സ്കൂളുകളുടെ എണ്ണം വർധിച്ചിരിക്കുകയാണ്. 2023 മാർച്ച് 14 മുതൽ 28 വരെയാണ് സംസ്ഥാനത്ത് പരീക്ഷ നടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News