മകൻ നൽകിയ കേസ് പിൻവലിച്ചില്ല; നാലംഗസംഘം ദളിത് യുവതിയെ തല്ലിക്കൊന്നു

ഗുജറാത്തിൽ ദളിത് 45 വയസുകാരിയായ ദളിത് യുവതിയെ നാല് പേർ ചേർന്ന് കൊലപ്പെടുത്തി. ഗുജറാത്തിലെ ഭാവ്നഗറിൽ ഞായറാഴ്ചയാണ് സംഭവം. മൂന്ന് വർഷം മുൻപ് യുവതിയുടെ മകൻ നൽകിയ കേസ് പിൻവലിക്കാത്തതിനെ തുടർന്നുണ്ടായ വൈരാഗ്യമാണ് 45 കാരിയുടെ കൊലപാതകത്തിലേക്ക് എത്തിച്ചത്. സ്റ്റീൽ പൈപ്പ് ഉപയോഗിച്ച് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

Also read:വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്ത് മഴ ശക്തമാകും, യെല്ലോ അലര്‍ട്ട്

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി തിങ്കളാഴ്ചയോടെയാണ് മരിച്ചത്. പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജനറൽ ആശുപത്രിക്ക് പുറത്ത് കുടുംബവും പ്രാദേശിക ദളിത് നേതാക്കളും പ്രതിഷേധ പ്രകടനം നടത്തി. നാല്‌ പ്രതികളെയും അറസ്റ്റ് ചെയ്യും വരെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു.

Also read:വ്യാജ ജിഎസ്ടി ബില്‍ കണ്ടുപിടിക്കാം, പണം അടയ്ക്കുന്നതിന് മുന്‍പ് തട്ടിപ്പ് മനസ്സിലാക്കാം

അതേസമയം, പട്ടികജാതി-പട്ടികവർഗ നിയമപ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും രണ്ടുപേരെ കസ്റ്റഡിയിൽ എടുത്തതായും ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ആർ.ആർ സിംഗാൾ അറിയിച്ചു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News