റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ചു; പിന്നാലെ ശരീരത്തിലൂടെ കയറിയിറങ്ങിയത് 14 വാഹനങ്ങള്‍; യുവാവിന് ദാരുണാന്ത്യം

അമേരിക്കയില്‍ ഇന്ത്യന്‍ യുവാവിന് വാഹനാപകടത്തില്‍ ദാരുണാന്ത്യം. ഗുജറാത്തിലെ പാട്ടന്‍ സ്വദേശിയായ ദര്‍ശീല്‍ താക്കര്‍(24) ആണ് മരിച്ചത്. ഹൂസ്റ്റണില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ അതിവേഗത്തിലെത്തിയ കാറിടിച്ചായിരുന്നു അപകടം. പിന്നാലെ വന്ന 14 വാഹനങ്ങള്‍ യുവാവിന്റെ ശരീരത്തിലൂടെ കയറിയിറങ്ങി. അമേരിക്കയില്‍ ടൂറിസ്റ്റ് വിസയിലെത്തിയതായിരുന്നു ദര്‍ശീല്‍ താക്കര്‍.

Also read- ബൈക്ക് യാത്രക്കാരെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞ പ്രതി അറസ്റ്റില്‍

ജൂലൈ 29ന് രാവിലെ 11.3 0ഓടെ ഹൂസ്റ്റണിലെ ഗലേറിയയ്ക്കടുത്താണ് അപകടമുണ്ടായത്. ട്രാഫിക്ക് വഴി ദര്‍ശീല്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ പെട്ടെന്ന് ഗ്രീന്‍ സിഗ്‌നല്‍ കത്തുകയായിരുന്നുവെന്ന് കൂടെയുണ്ടായിരുന്ന സുഹൃത്ത് പറഞ്ഞു. പിന്നാലെ കുതിച്ചെത്തിയ കാര്‍ യാവിനെ ഇടിച്ചിട്ടു. റോഡില്‍ തന്നെ തെറിച്ചുവീണ 24കാരന്റെ ശരീരത്തിലൂടെ പിന്നാലെ വന്ന വാഹനങ്ങള്‍ കയറിയിറങ്ങുകയായിരുന്നു.

Also read- ‘ഫോണ്‍ തിരികെ വേണമെങ്കില്‍ കാലുപിടിക്കണം’; യുവാവിനെക്കൊണ്ട് കാലുപിടിപ്പിച്ച് ഗുണ്ട

അപകടത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടം നടന്ന സ്ഥലത്തുനിന്ന് ഏതാനും കിലോമീറ്റര്‍ ദൂരത്ത് ചോരയുടെ പാടും കേടുപാടുകളുമുള്ള ഒരു കാര്‍ അന്വേഷണസംഘം പിടിച്ചെടുത്തിട്ടുണ്ട്. യുവാവിനെ ഇടിച്ചിട്ടിട്ടും പിന്നാലെ വന്ന വാഹനങ്ങളെല്ലാം നിര്‍ത്താതെ പോയെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ജൂണില്‍ ടൂറിസ്റ്റ് വിസയില്‍ യു.എസിലെത്തിയതാണ് ദര്‍ശീല്‍. നാലു മാസത്തെ വിസാകാലാവധി അവസാനിച്ച് സെപ്റ്റംബര്‍ 26നു നാട്ടിലേക്കു മടങ്ങാനിരിക്കെയാണ് ദാരുണസംഭവം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News