ഗുജറാത്ത് മാനനഷ്ടക്കേസ്: രാഹുലിൻ്റെ ഹർജി റാഞ്ചി കോടതി തള്ളി

ഗുജറാത്ത് മാനനഷ്ട കേസിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്നും ഒഴിവാക്കണമെന്ന രാഹുൽ ഗാന്ധിയുടെ ഹർജി റാഞ്ചി കോടതി തള്ളി. അഭിഭാഷകനായ പ്രദീപ് മോദിയാണ് രാഹുലിനെതിരെ റാഞ്ചി കോടതിയിൽ ഹർജി നൽകിയത്. കർണാടകയിലെ കോലാറിൽ രാഹുൽ ഗാന്ധി മോദി പരാമർശം നടത്തിയതിന് പിന്നാലെയായിരുന്നു ഹർജി. രാഹുലിനെതിരെ മൂന്ന് മാനനഷ്ടക്കേസുകളാണ് ഝാർഖണ്ഡിൽ നിലവിലുള്ളത്. ഇതിൽ ഒരെണ്ണം ചായിബാസയിലും രണ്ടെണ്ണം റാഞ്ചിയിലുമാണ്.

2019ൽ കർണ്ണാടകയിലെ കോലാറിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുൽ നടത്തിയ പരാമർശം മോദി സമുദായത്തെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്.ഇതേ പരാമർശത്തിലാണ് സൂറത്ത് കോടതി രാഹുൽ ഗാന്ധിക്ക് രണ്ട് വർഷത്തെ തടവ് ശിക്ഷ വിധിച്ചത്. തുടർന്ന് രാഹുൽ ഗാന്ധിയെ പാർലമെന്റിൽ നിന്നും അയോഗ്യനാക്കിയിരുന്നു.നീരവ് മോദി, ലളിത മോദി, നരേന്ദ്ര മോദി ഇവർക്കെല്ലാവർക്കും ഒരേ പോലെ മോദിയെന്ന പേര് എങ്ങനെ ലഭിച്ചുവെന്നായിരുന്നു രാഹുലിൻ്റെ പ്രസംഗത്തിലെ പരാമർശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News