മകളുടെ പ്രണയവിവാഹത്തില്‍ അതൃപ്തി; മാതാപിതാക്കളും സഹോദരങ്ങളും വിഷം കഴിച്ചു

മകളുടെ പ്രണയവിവാഹത്തില്‍ അതൃപ്തി മൂലം മാതാപിതാക്കളും സഹോദരങ്ങളും വിഷം കഴിച്ചു. ഗുജറാത്തിലെ അഹമ്മദാബാദ് ജില്ലയില്‍ ദോല്‍ക നഗരത്തിലാണ് സംഭവം. ചൊവ്വാഴ്ച രാത്രിയാണ് മാതാപിതാക്കളും രണ്ട് മക്കളും വിഷം കഴിച്ചത്. പിതാവും ഒരു മകനും മരിച്ചു.

also read- ജോലിയില്ലാതെ യുഎയില്‍ കുടുങ്ങിയ 40ലധികം ശ്രീലങ്കന്‍ സ്ത്രീകളെ നാട്ടിലെത്തിക്കാന്‍ ശ്രമമാരംഭിച്ചു

കിരണ്‍ റാത്തോഡ് (52), ഭാര്യ നീതാബെന്‍ (50), അവരുടെ മക്കളായ ഹര്‍ഷ് (24), ഹര്‍ഷില്‍ (19) എന്നിവരാണ് വിഷം കഴിച്ചത്. കിരണ്‍ റാത്തോഡും മൂത്ത മകനായ ഹര്‍ഷുമാണ് മരിച്ചത്. നീതാബെനും ഇളയ മകന്‍ ഹര്‍ഷിലും ആശുപത്രിയില്‍ ചികിത്സയിലാണ്.

also read- പാക്കറ്റില്‍ ഒരു ബിസ്‌കറ്റ് കുറവ്; കമ്പനി ഉപഭോക്താവിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധി

വിവരമറിഞ്ഞ അയല്‍വാസികളാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് റാത്തോഡിന്റെ മകളും ഭര്‍ത്താവും അടക്കം 18 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ആത്മഹത്യാപ്രേരണ, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്. മകളുടെ ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും മാനസിക പീഡനത്തെ തുടര്‍ന്നാണ് ഇവര്‍ വിഷം കഴിച്ചതെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. ഒരു വര്‍ഷം മുമ്പായിരുന്നു ഇവരുടെ മകള്‍ കുടുംബത്തിന്റെ എതിര്‍പ്പ് അവഗണിച്ച് കാമുകനെ വിവാഹം ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News