ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനാറുകാരനൊപ്പം അഞ്ചാം ക്ലാസ് വിദ്യാർഥിനി ഒളിച്ചോടി. ഗുജറാത്തിലെ ധനസുറയിലാണ് സംഭവം. പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിൽ മണിക്കൂറുകൾക്കൊടുവിൽ ഇരുവരെയും കണ്ടെത്തി.
ഡിസംബർ മുപ്പത്തിയൊന്നിനാണ് പെൺകുട്ടിയെ കാണാതായത്. പെൺകുട്ടിയെ ആരോ തട്ടിക്കൊണ്ട് പോയതാണെന്ന് ആശങ്കയിൽ പെൺകുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.
പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടി ഇൻസ്റ്റയിലൂടെ പരിചയപ്പെട്ട പതിനാറുകാരനുമായി ഒളിച്ചോടിയതയെന്ന വിവരം പൊലീസിന് ലഭിച്ചത്. ഇൻസ്റ്റയിലൂടെ പരിചയപ്പെട്ട ഇരുവരും പിന്നീട് ചാറ്റിങ് തുടങ്ങിയെന്നും പിന്നാലെ പ്രണയത്തിലായ ഇരുവരും ഒളിച്ചോടുകയായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്.
അമ്മയുടെ ഫോണിൽ നിന്നാണ് പെൺകുട്ടി മെസ്സേജ് അയച്ചിരുന്നതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇരുവരേയും പൊലീസ് ജുവനൈൽ ഹോമിലേക്ക് അയച്ചു.
ENGLISH NEWS SUMMARY: Class 5 student eloped with a 16-year-old met through Instagram.The search conducted based on the complaint filed by the girl’s family found both of them after hours
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here