ബില്‍ക്കിസ് ബാനുവിന്റെ നീതി വൈകിപ്പിക്കാന്‍ ഗുജറാത്ത് സര്‍ക്കാരും, കേന്ദ്രവും ശ്രമിച്ചത് ഞെട്ടിപ്പിക്കുന്നത്: സുഭാഷിണി അലി

ബില്‍ക്കിസ് ബാനുവിന്റെ നീതി വൈകിപ്പിക്കാന്‍ ഗുജറാത്ത് സര്‍ക്കാരും, കേന്ദ്രസര്‍ക്കാരും ശ്രമിച്ചത് ഞെട്ടിപ്പിക്കുന്നതെന്ന് സുഭാഷിണി അലി. 8 വര്‍ഷം ബില്‍ക്കിസ് ബാനു നിയമപോരാട്ടം നടത്തി. ഗുജറാത്ത് സര്‍ക്കാരും, കേന്ദ്രസര്‍ക്കാരും നീതി വൈകിപ്പിക്കുവാന്‍ ശ്രമിച്ചത് ഞെട്ടിപ്പിക്കുന്നതാണ്.

READ ALSO:ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ കേസ്; നീതിക്കായി പോരാടിയ ധീരവനിതകള്‍

കുറ്റവാളികളെ സംരക്ഷിക്കാനാണ് ബിജെപി സര്‍ക്കാരുകള്‍ ശ്രമിച്ചത്. സ്ത്രീകള്‍ക്കെതിരെ അതിക്രമം നടത്തുന്നവരെ ബി ജെ പി സര്‍ക്കാര്‍ സംരക്ഷിക്കുന്നു. നിരവധി ചോദ്യങ്ങള്‍ക്ക് ബിജെപി നേതാക്കള്‍ ഉത്തരം പറയണം. പ്രതികളെ എന്തിനാണ് ഗുജറാത്ത് സര്‍ക്കാര്‍ സഹായിച്ചതെന്നും എന്തുകൊണ്ട് ബില്‍ക്കിസ് ബാനുവിനെ ഗുജറാത്ത് സര്‍ക്കാര്‍ സഹായിക്കാതിരുന്നതെന്നും സുഭാഷിണി അലി ചോദിച്ചു.

READ ALSO:ബില്‍ക്കിസ് ബാനു കേസ്; സുപ്രീം കോടതി വിധി സ്വാഗതം ചെയ്ത് സിപിഐഎം പി ബി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News