ഗുജറാത്ത് ഇനി ‘ഡ്രൈ സ്റ്റേറ്റ്’ അല്ല; ഗിഫ്റ്റ് സിറ്റിയില്‍ മദ്യവിൽപ്പനയിൽ ഇളവ് നൽകി സർക്കാർ

ഗുജറാത്തിലെ ഇന്റർനാഷണൽ ഫിനാൻസ് ടെക്-സിറ്റിയി(ഗിഫ്റ്റ് സിറ്റി)ലെ തൊഴിലാളികൾക്കും സന്ദർശകർക്കും മദ്യം ഉപയോഗിക്കാൻ അനുമതി നൽകി ഗുജറാത്ത് സർക്കാർ.

Also read:‘സംസ്ഥാനത്തിന്റെ നയരൂപീകരണത്തിന്‌ സഹായകമാകുന്ന നിർദേശങ്ങൾ പ്രഭാതയോഗങ്ങളിൽനിന്ന്‌ ലഭിക്കുന്നു’: മുഖ്യമന്ത്രി

“വൈൻ ആൻഡ് ഡൈൻ” സേവനം നൽകുന്ന ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ക്ലബ്ബുകൾ എന്നിവിടങ്ങളിലാണ് മദ്ധ്യം വിൽക്കാൻ അനുമതി നൽകിയിരിക്കുന്നത്. ഇതുകൂടാതെ, ആ കമ്പനിയിലെ സ്ഥിരം ജീവനക്കാരുടെ സാന്നിധ്യത്തിൽ ഓരോ കമ്പനിയുടെയും സന്ദർശകർക്ക് താൽക്കാലിക പെർമിറ്റുള്ള ഹോട്ടലുകൾ / റെസ്റ്റോറന്റുകൾ / ക്ലബ്ബുകൾ എന്നെ സ്ഥലങ്ങളിൽ നിന്നും മദ്യം കഴിക്കാനും അനുമതി നൽകിയിട്ടുണ്ട്.

Also read:അവൾ ചോര നീരാക്കി നിർമിച്ച വീട് നഷ്ടപ്പെടാൻ പോകുന്നു, ലക്ഷ്മിക സജീവന്റെ കുടുംബത്തെ സഹായിക്കണമെന്ന് സുഹൃത്തുക്കൾ

ഗിഫ്റ്റ് സിറ്റിയിൽ പ്രവർത്തിക്കുന്ന കടകളിൽ വൈൻ, ഡൈൻ സൗകര്യത്തിന് അനുമതി നൽകുന്ന എഫ് എൽ 3 ലൈസൻസ് നൽകും. ഗിഫ്റ്റ് സിറ്റിയിൽ “ഗ്ലോബൽ ബിസിനസ് ഇക്കോസിസ്റ്റം” നൽകാനുള്ള ശ്രമത്തിലാണ് ഈ തീരുമാനമെടുത്തതെന്ന് സർക്കാർ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാകുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News