ഗുജറാത്തിൽ കോസ്റ്റ് ഗാർഡ് ഹെലികോപ്ടറിന് തീപിടിച്ച് മൂന്ന് പേർ മരിച്ചു

GUJARAT

ഗുജറാത്തിൽ കോസ്റ്റ് ഗാർഡ് ഹെലികോപ്ടറിന് തീപിടിച്ച് അപകടം. പോർബന്ധറിൽ ഇന്ന് ഉച്ചയ്ക്ക് 12.10ഓടെയായിരുന്നു സംഭവം.അപകടത്തിൽ ഹെലോകോപ്ടറിൽ ഉണ്ടായിരുന്ന മൂന്ന് പേരും മരിച്ചു.

പരിശീലന പരിശീലനപറക്കലിനിടെയാണ് ഹെലികോപ്റ്റർ തകർന്നു വീണത്.എച്ച്എഎൽ ധ്രുവ് ഹെലികോപ്റ്റർ ആണ് അപകടത്തിൽപെട്ടത്.പരുക്ക് പറ്റിയ രണ്ട് പേരെ ആശുപത്രിയിൽ എത്തിക്കും വഴിയാണ് മരണം സംഭവിച്ചത്. അപകടം സംഭവിച്ചപ്പോൾ ഹെലികോപ്റ്ററിൽ നിന്നും താഴേയ്ക്ക് എടുത്ത് ചാടിയ ആളാണ് മരിച്ച മൂന്നാമത്തെയാൾ.

ALSO READ; ‘അവളെയൊരു പാഠം പഠിപ്പിക്കാനാണിത്’; ഭാര്യ മാനസികമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ച് 39കാരൻ ജീവനൊടുക്കി

അതേസമയം അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ENGLISH NEWS SUMMARY: Coast Guard helicopter catches fire in Gujarat The incident took place today at 12.10 pm in Porbandar. The three people who were in the helicopter died in the accident.The helicopter crashed during a training.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News