പീഡനത്തിനിരയായി ഗര്‍ഭിണിയായ 17 കാരിയോട് മനുസ്‌മൃതി വായിക്കണമെന്ന് ഗുജറാത്ത് ഹൈക്കോടതി. ഏഴ് മാസം ഗര്‍ഭിണിയായ പെണ്‍കുട്ടി ഗര്‍ഭച്ഛിദ്രത്തിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ വാക്കാലുള്ള പരാമര്‍ശം. ജസ്റ്റിസ് സമീര്‍ ജെ.ദവെ ആണ് ഇത്തരത്തില്‍ മനുസ്‌മൃതി വായിക്കണമെന്ന് ആവശ്യപ്പെട്ടത്.
ALSO READ: തൃശൂരിൽ ഇന്നും കോൺഗ്രസ് ഗ്രൂപ്പ് യോഗം, സുധാകരപക്ഷവും യോഗം ചേർന്നു
പണ്ടൊക്കെ 14നും 15 നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ വിവാഹിതരാകുന്നതും 17 വയസിനുള്ളില്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നതും സ്വഭാവികമായിരുന്നു..നിങ്ങളത് വായിക്കില്ല, എന്നാല്‍ ഇതിനായി നിങ്ങള്‍ മനുസ്‌മൃതി വായിക്കണം..കോടതി പറഞ്ഞു.
പെണ്‍കുട്ടിയുടെ അച്ഛനാണ് കോടതിയെ സമീപിച്ചത്. ഏഴ് മാസം വരെ മകള്‍ ഗര്‍ഭിണിയാണെന്ന വിവരം അച്ഛന്‍ അറിഞ്ഞിരുന്നില്ല.
പെണ്‍കുട്ടിയുടെയും ഭ്രൂണത്തിന്‍റെയും ആരോഗ്യം പരിശോധിച്ച ശേഷമേ ഗര്‍ഭച്ഛിദ്രം നടത്തുന്നതില്‍ വിധി പറയാന്‍ കഴിയു എന്ന് പറഞ്ഞ കോടതി കുട്ടിയെ പരിശോധിക്കാന്‍ ഡോക്ടര്‍മാരുടെ സംഘത്തെ നിയോഗിച്ചു. അടിയന്തിരമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. ഹര്‍ജി പരിഗണിക്കുന്നത് ജൂണ്‍ 15 ലേക്ക് മാറ്റി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here