അപകീര്‍ത്തിക്കേസ്, രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ ഗുജറാത്ത് ഹൈക്കോടതി മെയ് 2ന് വീണ്ടും പരിഗണിക്കും

അപകീര്‍ത്തിക്കേസില്‍ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ ഗുജറാത്ത് ഹൈകോടതി മെയ് 2ന് വീണ്ടും പരിഗണിക്കും. മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിങ്വിയാണ് രാഹുലിനു വേണ്ടി ഹാജരായത്. അതെ സമയം ജനപ്രതിനിധികള്‍ പരിധികള്‍ക്കുള്ളില്‍ നിന്ന് വേണം പ്രസ്താവനകള്‍ നടത്താന്‍ എന്ന് ഗുജറാത്ത് ഹൈകോടതി വാദം കേള്‍ക്കുന്നതിന് ഇടയില്‍ പരാമര്‍ശം നടത്തി.

രാഹുലിനെതിരായ കുറ്റം ഗുരുതര സ്വഭാവമുള്ളതല്ലാത്തതിനാല്‍ വിചാരണക്കോടതി വിധി സ്റ്റേ ചെയ്യുന്നതിന് തടസ്സമില്ലെന്ന് അഭിഷേക് സിങ്വി കോടതിയില്‍ ചൂണ്ടികാട്ടി. രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി നിയമപരമായ നിലനില്‍ക്കില്ലെന്ന് പരാതിക്കാരന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇക്കാര്യത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ പരാതിക്കാരനോട് കോടതി ആവശ്യപ്പെട്ടു. ചൊവ്വാഴ്ചയ്ക്കകം സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് നിര്‍ദേശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News