ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് കപ്പലുകളെക്കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങള്‍ പാകിസ്ഥാന്‍ ഏജന്റുമാരുമായി പങ്കുവെച്ചയാള്‍ പിടിയില്‍. സംഭവത്തില്‍ ഒരു കരാര്‍ തൊഴിലാളിയെ ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്തു.
കോസ്റ്റ് ഗാര്‍ഡിന്റെ കപ്പലുകളുടെ നീക്കത്തെക്കുറിച്ചുള്ള രഹസ്യവിവരങ്ങള്‍ പങ്കുവെക്കുന്നതിന് പ്രതി ദിപേഷ് ദിവസവും 200 രൂപ വീതം കൈപ്പറ്റിയിരുന്നു. അത്തരത്തില്‍ ഒരു പാക് ഏജന്റില്‍ നിന്ന് 42,000 രൂപ കൈപ്പറ്റിയതായും റിപ്പോര്‍ട്ടുണ്ട്.
ഓഖ തുറമുഖത്ത് ജോലി ചെയ്തിരുന്ന ദിപേഷ്, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഫെയ്സ്ബുക്ക് വഴി പാകിസ്ഥാന്‍ ഏജന്റുമായി ബന്ധപ്പെട്ടിരുന്നതായി വ്യക്തമായെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഓഖ തുറമുഖത്ത് നിലയുറപ്പിച്ചിട്ടുള്ള കോസ്റ്റ് ഗാര്‍ഡ് കപ്പലുകളുടെ പേരും നമ്പറും സംബന്ധിച്ച വിവരങ്ങളും പ്രതി കൈമാറിയിരുന്നു.
അലിയാസ് സാഹിമ എന്ന അപരനാമം ഉപയോഗിച്ചിരുന്ന പാകിസ്ഥാന്‍ ഏജന്റ് ദീപേഷുമായി ഫേസ്ബുക്ക് വഴിയും വാട്ട്സ്ആപ്പ് വഴിയും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.
Also Read : http://സംഭൽ വെടിവെപ്പ്; നിരോധനാജ്ഞ നീട്ടി
ഓഖയില്‍ നിന്നുള്ള ഒരാള്‍ കോസ്റ്റ് ഗാര്‍ഡിന്റെ ബോട്ടിനെക്കുറിച്ചുള്ള വിവരങ്ങള്‍ പാകിസ്ഥാന്‍ നാവികസേനയുടെയോ ഐഎസ്‌ഐയുടെയോ ഏജന്റുമായോ വാട്സ്ആപ്പ് വഴി പങ്കിടുന്നതായി വിവരം ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അന്വേഷണത്തിനൊടുവില്‍ ദിപേഷ് ഗോഹില്‍ എന്നയാളെ അറസ്റ്റ് ചെയ്തു. ദിപേഷ് ബന്ധപ്പെട്ടിരുന്ന നമ്പര്‍ പാകിസ്ഥാനില്‍ നിന്ന് കണ്ടെത്തിയെന്ന് ഗുജറാത്ത് എടിഎസ് ഓഫീസര്‍ കെ സിദ്ധാര്‍ത്ഥ് പറഞ്ഞു.
ഒരു കരാര്‍ തൊഴിലാളി എന്ന നിലയില്‍, ഓഖ തുറമുഖത്ത് കോസ്റ്റ് ഗാര്‍ഡ് കപ്പലുകളിലേക്ക് ദീപേഷിന് എളുപ്പത്തില്‍ ആക്‌സസ് ഉണ്ടായിരുന്നു. എന്നാല്‍ സ്വന്തമായി അക്കൗണ്ട് ഇല്ലാത്തതിനാല്‍ സുഹൃത്തിന്റെ അക്കൗണ്ടിലേക്ക് പണം ലഭിച്ചതായി എടിഎസ് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here