ഗുജറാത്തിൽ പോലീസ് സ്റ്റേഷനിൽ നിന്ന് 125 കുപ്പി മദ്യമുൾപ്പടെ 1.97 ലക്ഷം രൂപയുടെ തൊണ്ടിമുതൽ മോഷ്ടിച്ച കേസിൽ അഞ്ച് പൊലീസുകാർ അറസ്റ്റിൽ. ഗുജറാത്തിലെ മഹിസാഗർ ജില്ലയിലെ ബകോർ പൊലീസ് സ്റ്റേഷനിലാണ് സംഭവം. എ.എസ്.ഐ അരവിന്ദ് കാന്ദ് ആണ് ഒക്ടോബർ 25ന് കവർച്ച ആസൂത്രണം ചെയ്തതെന്ന് എഫ് ഐ ആറിൽ പറയുന്നു.
ALSO READ: എട്ടുവയസുകാരന് വീട്ടുമുറ്റത്ത് വച്ച് പുലിയുടെ ആക്രമണം; 75 തുന്നൽ
ടേബിൾ ഫാൻ പെട്ടികളിൽ വിദേശമദ്യം കടത്താൻ ശ്രമിച്ച ആളിൽനിന്ന് 482 കുപ്പി മദ്യവും 75 ടേബിൾ ഫാനുകളും പിടിച്ചെടുത്തിരുന്നു. സാധാരണ സ്റ്റോർ റൂമിൽ സൂക്ഷിക്കാറുള്ളവ എന്നാൽ സ്ഥലമില്ലാത്ത കാരണം വനിതാ ലോക്കപ്പുകളിലാണ് സൂക്ഷിച്ചിരുന്നത്. മുതിർന്ന ഉദ്യോഗസ്ഥർ പരിശോധനക്ക് എത്തുന്നതിനാൽ പിടിച്ചെടുത്ത വസ്തുക്കളുടെ രേഖ നൽകാനും പൊലീസ് സ്റ്റേഷൻ വൃത്തിയാക്കാനും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു. ലോക്കപ്പ് വൃത്തിയാക്കുന്നതിനിടയിലാണ് മദ്യക്കുപ്പികളുടെയും ഫാനുകളുടെയും കാലിയായതും തകർന്നതുമായ പെട്ടികൾ കണ്ടെത്തിയത്.
അന്ന് രാത്രി 10 മണിയോടെ എഎസ്ഐ അരവിന്ദ് കാന്ദ് ഹെഡ് കോൺസ്റ്റബിൾ ലളിത് പർമാറിന്റെ നേതൃത്വത്തിൽ ലോക്കപ്പിൽ പ്രവേശിക്കുന്നതിന്റെയും മദ്യക്കുപ്പികളുമായി പുറത്തുവരുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. ഇതിനെ തുടർന്ന് കേസെടുക്കുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here