മുംബൈക്ക് തുടക്കം പാളി; ഗുജറാത്ത് ടൈറ്റന്‍സിന് ജയം

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍ ക്യാപ്റ്റനായുള്ള ഹര്‍ദിക് പാണ്ഡ്യയുടെ തുടക്കം തോല്‍വിയോടെ. ശുഭാമാന്‍ ഗില്ല് കന്നി ക്യാപ്റ്റനായി എത്തിയ ഗുജറാത്ത് ടൈറ്റന്‍സാണ് വിജയം കൈവരിച്ചത്. ആറ് റണ്‍സിന്റെ വിജയമാണ് അവര്‍ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സാണ് എടുത്തത്. വിജയം തേടിയിറങ്ങിയ മുംബൈയുടെ പോരാട്ടം 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സില്‍ അവസാനിച്ചു.

ബിജെപി അഞ്ചാം ഘട്ട സ്ഥാനാര്‍ഥി പട്ടിക; രാമായണത്തിലെ രാമനും ബോളിവുഡ് താരവും സ്ഥാനാർത്ഥികൾ

ഡെവാള്‍ ബ്രവിസ് (38 പന്തില്‍ 46) ആണ് മുംബൈ ടോപ് സ്‌കോറര്‍. താരം മൂന്ന് സിക്സും രണ്ട് ഫോറും പറത്തി. മുന്‍ നായകന്‍ രോഹിത് ശര്‍മ 29 പന്തില്‍ ഏഫ് ഫോറും ഒരു സിക്സും സഹിതം 43 റണ്‍സെടുത്തും തിളങ്ങി. തിലക് വര്‍മ 19 പന്തില്‍ 25 റണ്‍സും നമാന്‍ ധിര്‍ 10 പന്തില്‍ 20 റണ്‍സും കണ്ടെത്തി. ഹര്‍ദിക്, ടീം ഡേവിഡ് എന്നിവര്‍ 11 വീതം റണ്‍സും എടുത്തു. മറ്റൊരാളും രണ്ടക്കം കടന്നില്ല.

ഗുജറാത്തിനായി അസ്മതുല്ല ഒമര്‍സായ്, ഉമേഷ് യാദവ്. മോഹിത് ശര്‍മ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. സായ് കിഷോര്‍ ഒരു വിക്കറ്റെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News