‘അടി തിരിച്ചടി’ ഗുജറാത്തിന്റെ വിജയം 7 വിക്കറ്റിന്

ഐപിഎല്‍ പതിനാറാം സീസണില്‍ ആവേശം മുറുകുന്നു. ശനിയാഴ്ച നടന്ന ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് മികച്ച വിജയം. 7 വിക്കറ്റിനാണ് ഗുജറാത്ത് കൊല്‍ക്കത്തയെ പരാജയപ്പെടുത്തിയത്.

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സ് നേടി. 39 പന്തില്‍ 81 റണ്‍സ് നേടിയ ഓപ്പണര്‍ ഗുര്‍ബാസ് ആണ് കൊല്‍ക്കത്തയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഗുജറാത്തിന് വേണ്ടി മുഹമ്മദ് ഷമി 3 വിക്കറ്റ് വീഴ്ത്തി. നൂര്‍ അഹമ്മദ്, ജോഷ്വാ ലിറ്റില്‍ എന്നിവര്‍ 2 വിക്കറ്റ് വീതവും സ്വന്തമാക്കി.

മറുപടി ബാറ്റിംഗില്‍ ഗുജറാത്ത് 17.5 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കാണുകയായിരുന്നു. വിജയ് ശങ്കര്‍ 24 പന്തില്‍ 51 റണ്‍സും ശുഭ്മാന്‍ ഗില്‍ 35 പന്തില്‍ 49 റണ്‍സും നേടി ഗുജറാത്ത് വിജയം അനായാസമാക്കി മാറ്റുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News